Advertisment

കുവൈറ്റിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുവെന്ന വാര്‍ത്തകളെ തള്ളി ആഭ്യന്തരമന്ത്രാലയം

New Update

കുവൈറ്റ് : കുവൈറ്റിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുവെന്ന വാര്‍ത്തകളെ തള്ളി ആഭ്യന്തരമന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് മീഡിയ സെക്യൂരിറ്റി വിഭാഗം രംഗത്ത്. രാജ്യത്തെ നുവൈസീബ്, സാല്‍മി അതിര്‍ത്തികളില്‍ ഗതാഗതകുരുക്ക് രൂക്ഷമാണെന്ന് സോഷ്യല്‍ മീഡിയ വഴിയാണ് വാര്‍ത്ത പ്രചരിച്ചത്.

Advertisment

publive-image

ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ 2018ലെ പഴയ വീഡിയോ ആണെന്നും മന്ത്രാലയം വ്യക്തമാക്കി.

അതിര്‍ത്തിയില്‍ കാര്യങ്ങള്‍ സുഗമമായി തന്നെ നടക്കുന്നുവെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

kuwait kuwait latest
Advertisment