Advertisment

കർഷകരുടെ ട്രാക്ടറുകൾക്ക് ഡീസൽ നൽകരുത്; സർക്കാർ സപ്ലൈ ഓഫീസർമാർക്ക് നിർദ്ദേശം നൽകി യുപി സർക്കാർ; റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്താൻ തീരുമാനിച്ചിരിക്കുന്ന ട്രാക്ടർ റാലിക്ക് നേരെ പ്രതികാര നടപടി

New Update

ഡല്‍ഹി: റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്താൻ തീരുമാനിച്ചിരിക്കുന്ന ട്രാക്ടർ റാലിക്ക് നേരെ പ്രതികാര നടപടിയുമായി യുപി സർക്കാർ. കർഷകരുടെ ട്രാക്ടറുകൾക്ക് ഡീസൽ നൽകരുതെന്ന് സർക്കാർ സപ്ലൈ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയത്.

Advertisment

publive-image

എല്ലാ ജില്ലകളിലെയും സപ്ലൈ ഓഫീസർമാർക്ക് നിർദ്ദേശം കൈമാറിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ നഗരങ്ങളിൽ ഗതാഗതം മുടക്കാൻ കർഷക നേതാവ് രാകേഷ് ടിക്കായത്ത് ആഹ്വാനം ചെയ്തു.

ഔട്ടർ റിങ് റോഡിലൂടെ റാലി നടത്താനാണ് കർഷകർ ആഗ്രഹിക്കുന്നത്. എന്നാൽ പൊലീസ് ഇതിനോടു യോജിക്കുന്നില്ല. റൂട്ട് സംബന്ധിച്ച് കർഷകർ രേഖാമൂലം അഭിപ്രായം അറിയിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു.

എന്നാൽ ധാരണയായിട്ടുണ്ടെന്ന് കർഷകർ അറിയിച്ചു. നവംബർ 26 മുതലാണ് കർഷകർ പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സമരം ആരംഭിച്ചത്.

farmers strike
Advertisment