Advertisment

കുവൈറ്റിലെ സ്വദേശി താമസ മേഖലകളില്‍ പ്രവാസികള്‍ക്ക് താമസം അനുവദിക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം , ഭാര്യയുടെ സിവില്‍ ഐഡി കാര്‍ഡിന്റെ കോപ്പിയും ഹാജരാക്കണം : അവിവാഹിതരായ കമിതാക്കള്‍ക്കും പ്രവാസി ബാച്ചിലര്‍മാര്‍ക്കും താമസം അനുവദിക്കില്ല

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റിലെ സ്വദേശി താമസ മേഖലകളില്‍ പ്രവാസികള്‍ക്ക് വീടുകള്‍ വാടകയ്ക്ക് നല്‍കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു . സ്വദേശി പാര്‍പ്പിട മേഖലകളില്‍ നേരിടുന്ന പ്രവാസി ബാച്ചിലര്‍ പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനാണ് തീരുമാനം .

Advertisment

publive-image

സ്വദേശി മേഖലകളില്‍ പ്രവാസികള്‍ക്ക് താമസം അനുവദിക്കാന്‍ ഇവര്‍ വിവാഹിതരാണെന്ന് ആദ്യം തെളിയിക്കണം. അതിന് വിവാഹ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം .

വെറുതെ സമര്‍പ്പിച്ചാല്‍ പോരാ, ഈ സര്‍ട്ടിഫിക്കറ്റ് അതാത് രാജ്യങ്ങളുടെ എംബസിയില്‍ അറ്റസ്റ്റ് ചെയ്തതോ കുവൈറ്റിലെ ബന്ധപ്പെട്ട വകുപ്പില്‍ അറ്റസ്റ്റ് ചെയ്തതോ ആയിരിക്കണം .

കൂടാതെ ഭാര്യയുടെ സിവില്‍ ഐഡി കാര്‍ഡിന്റെ കോപ്പിയും മേയര്‍ സാക്ഷ്യപ്പെടുത്തിയ ഒപ്പിട്ട വാടകകരാറും ഹാജരാക്കണം .

kuwait kuwait latest
Advertisment