Advertisment

നോക്കിയ 5.3 ഉടൻ ഇന്ത്യയിലേക്ക് വരുമെന്ന് റിപ്പോർട്ടുകൾ

New Update

നോക്കിയ 5.3 ഉടൻ ഇന്ത്യയിലേക്ക് വരുമെന്ന് റിപ്പോർട്ടുകൾ ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. ഇന്ത്യയുടെ നോക്കിയ വെബ്‌സൈറ്റിൽ ഈ പുതിയ സ്മാർട്ട്ഫോൺ ദൃശ്യമായി, തൊട്ടുപിന്നാലെ നോക്കിയ ലൈസൻസിയായ എച്ച്എംഡി ഗ്ലോബൽ രാജ്യത്ത് ഈ സ്മാർട്ഫോണിന്റെ വരവിനെ കുറിച്ച് ഏതാനും സൂചനകൾ നൽകുവാൻ തുടങ്ങി. 13 മെഗാപിക്സൽ മെയിൻ ഷൂട്ടർ ഉള്ള ക്വാഡ് റിയർ ക്യാമറ സജ്ജീകരണവും ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 SoC പ്രോസസറും നോക്കിയ 5.3യുടെ പ്രധാന സവിശേഷതകളിൽ വരുന്നവയാണ്.

Advertisment

publive-image

ഈ ഫോൺ ചാർക്കോൾ, സിയാൻ, സാൻഡ് കളർ ഓപ്ഷനുകളിൽ ഉപയോക്താക്കൾക്കായി വിപണിയിൽ ലഭ്യമാകും. നോക്കിയ 5.3 ഇന്ത്യയിൽ എപ്പോൾ ലോഞ്ച് ചെയ്യുമെന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല;

എന്നിരുന്നാലും, ഈ മാസം എപ്പോൾ വേണമെങ്കിലും ഈ സ്മാർട്ട്ഫോൺ അവതരിപ്പിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്ന ഒരു കാര്യം. ഇന്ത്യയുടെ നോക്കിയ ട്വിറ്റർ അക്കൗണ്ട് ടീസറിലെ ഉപയോക്താക്കളോട് "ശരിയായ നിമിഷം പകർത്താൻ തയ്യാറാണോ" എന്ന് ചോദിച്ചു, തുടർന്ന് ഈ പുതിയ നോക്കിയ 5.3 ഉടൻ വരുന്നുവെന്ന് അറിയിക്കുന്ന ഒരു വരിയും ഇതിന് ചുവടെ കൊടുത്തിരിക്കുന്നു.

എച്ച്‌എം‌ഡി ഗ്ലോബൽ അടുത്തിടെ നോക്കിയ 5.3 ലിസ്റ്റിംഗ് നോക്കിയ ഇന്ത്യയുടെ ഔദ്യോഗിക വെബ് സൈറ്റിൽ ഒരു ലൈവ് ഉണ്ടാക്കി, അതിൽ വരാനിരിക്കുന്ന ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകളും വെളിപ്പെടുത്തി കഴിഞ്ഞു. നോക്കിയ 5.3 ന് ആഗോളതലത്തിൽ 189 യൂറോയാണ് വില വരുന്നത് (ഏകദേശം 15,200 രൂപ). ഇന്ത്യയിലും ഇതേ വിലയ്ക്ക് ഈ പുതിയ നോക്കിയ ഹാൻഡ്‌സെറ്റ് വിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.

6.55 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ഡിസ്‌പ്ലേയാണ് നോക്കിയ 5.3ൽ വരുന്നത്. ഇതിന് 4,000 എംഎഎച്ച് ബാറ്ററിയും എഐ-അസിസ്റ്റഡ് അഡാപ്റ്റീവ് ബാറ്ററിയും ഉണ്ട്. കമ്പനി പറയുന്നതനുസരിച്ച്, നിങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന അപ്ലിക്കേഷനുകൾക്ക് ഈ എഐ-അസിസ്റ്റഡ് അഡാപ്റ്റീവ് ബാറ്ററി വഴി ഉപയോഗിക്കുന്ന ഊർജ്ജം ലാഭിക്കുവാൻ കഴിയുമെന്നാണ്. നോക്കിയ 5.3 ആൻഡ്രോയിഡ് 10 ഒഎസിനൊപ്പം വരുന്നു.

tec news nokia 5.3
Advertisment