Advertisment

നാമനിര്‍ദ്ദേശ പത്രിക നല്‍കുന്ന അവസാന ദിവസം വന്‍ തിരക്ക്

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: തദ്ദേശ സ്വയം ഭരണതിരഞ്ഞെടുപ്പിലേക്ക് നോമിനേഷന്‍ നല്‍കേണ്ട അവസാന ദിവസമായ ഇന്ന് നഗരസഭയില്‍ സ്ഥാനാര്‍ത്ഥികളുടെയും അണികളുടെയും വന്‍തിരക്ക് അനുഭവപ്പെട്ടു.

Advertisment

publive-image

പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കളും കന്നിയംഗം കുറിക്കുന്ന ജൂനിയര്‍ താരങ്ങളും രംഗത്തുണ്ട്. ഉച്ചവരെ നൂറോളം ടോക്കനുകളാണ് നല്‍കിയിരിക്കുന്നത്. നഗരസഭ ചെയര്‍പേഴ്്‌സനായിരുന്ന പ്രമീള ശശീധരന്‍ ഉള്‍പ്പെടെ പല പ്രമുഖരും നോമിനേഷന്‍ നല്‍കി.

പാര്‍ട്ടികളില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്ത പലരും സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ടെന്ന അഭ്യൂഹവും ഉണ്ട്. അവസാന നിമിഷത്തിലായിരിക്കും നോമിനേഷന്‍ നല്‍കുകയെന്നും അണികളില്‍ ചിലര്‍ പറഞ്ഞു.

nomination
Advertisment