Advertisment

നൂപുരധ്വനി" സൗദി ഗായകന്‍ അഹമ്മദ് അൽ മൈമാനി പ്രകാശനം ചെയ്തു 

author-image
admin
New Update

റിയാദ്: ക്ലാസിക്കല്‍ നൃത്തത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് F6 മീഡിയയുടെ ബാനറിൽ വൈദേഹി ക്രിയേഷൻസുമായി ചേർന്ന് വിനോദ് പിള്ള നിർമിച്ച്‌ അഭിലാഷ് മാത്യു സംവിധാനം ചെയ്ത മൂസിക്കള്‍  ആൽബം "നൂപുരധ്വനി"  സൗദി ഗായകനായ അഹമ്മദ് അൽ മൈമാനി പ്രകാശനം ചെയ്തു   മലാസിലെ അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ റിയാദിലെ കലാസാംസ്കാരിക രാഷ്ട്രിയ മാധ്യമ രംഗത്തെ നിരവധി പേര്‍ പങ്കെടുത്തു. റിയാദിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരായ ശിഹാബ് കൊട്ടുകാട്, അഷറഫ് വടക്കേവിള, ജയൻ കൊടുങ്ങല്ലൂർ മുതലായവർ ചടങ്ങിൽ സംബന്ധിച്ചു.

Advertisment

publive-image

അന്തരിച്ച സംഗീതജ്ഞനും വയലിൻ വിസ്മയവുമായ ബാലഭാസ്കറിനെ ചടങ്ങിൽ അനുസ്മരിച്ചു. നൂപുരധ്വനിയുടെ നിർമാണത്തിലും ചിത്രീകരണത്തിലും പങ്കാളികളായ കലാകാരന്മാരെ അസോസിയേറ്റ് ഡയറക്ടർ മെൽബിൻ ജോൺ സദസിന് പരിചയപ്പെടുത്തി. പ്രകാശന ചടങ്ങിനെ വർണാഭമാക്കിക്കൊണ്ട് റിയാദിലെ പ്രമുഖ കലാകാരന്മാർ ഗാനങ്ങൾ ആലപിക്കുകയും വൈദേഹി നൃത്തവിദ്യാലയത്തിലെ വിദ്യാർത്ഥികൾ നൃത്തപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.

publive-image

publive-image

രശ്മി വിനോദ് മുഖ്യവേഷത്തില്‍ എത്തുന്ന കലാശില്പത്തിൽ വിമിൽ ഖാദ്രി, ശിശിര അഭിലാഷ്, വർഷ രാകേഷ്, ജനീഷ് എന്നിവരും വേഷമിട്ടു. അണിയറയില്‍  തിരക്കഥ , സംവിധാനം : അഭിലാഷ് മാത്യു, കഥ, നൃത്തം : രശ്മി വിനോദ്, നിര്‍മ്മാണം : വിനോദ് പിള്ള, ഗാനം : കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സംഗീതം : അഫ്സല്‍ യൂസഫ്, ആലാപനം : ആനന്ദി വി ജോഷി, സംവിധാന സഹായി : മേല്‍ബിന്‍ ജോണ്‍, പശ്ചാത്തലസംഗീതം : പാട്രിക് ജോസഫ്‌, ചായാഗ്രഹണം : ബദ്രേഷ് ശ്രേയസ്, ചിത്രസംയോജനം : ദീപു പ്രസാദ്‌, സുജിത് വാസുദേവ്,

&feature=youtu.be

publive-image

സഹായികള്‍ : ബ്ലെസ്സണ്‍ ജോണ്‍, ശ്യാം രാജ് രാജഗോപാല്‍, അജിത്‌ കുമാര്‍, സന്തോഷ്‌ തങ്കച്ചന്‍, ടൈറ്റില്‍ : സെലസ്ടിന്‍ ജോസഫ്‌, ഡിസൈന്‍ : മജീദ്‌ കൊടുവള്ളി, മേയ്ക്കപ്പ് : രതിഷ് പുന്നാട് . സഹായി : രുഗേഷ് മട്ടന്നൂര്‍, ക്യാമറ , ലൈറ്റ് സഹായികള്‍ : സുഭാഷ് വളയനാട്, മഹേഷ്‌ നാരായണ്‍, ഷെരീഫ് , ഫഹദ്, മുരുഗന്‍, അജിത്‌ ദ്രുപത്‌, എഫ് സിക്സ് മീഡിയയും വൈദേഹി നൃത്ത വിദ്യാലയം റിയാധും ചേര്‍ന്ന് ഒരുക്കിയ സംഗീത നൃത്ത ശില്‍പ്പം, അഭിനയിചിരിക്കുന്നവര്‍ : രശ്മി വിനോദ്, വിമില്‍ കദ്രി , ശിശിര കുര്യന്‍ , വര്‍ഷ രാകേഷ്, മസ്ടര്‍ ജനീഷ്.

publive-image

Advertisment