Advertisment

റഫേല്‍ ഇടപാടില്‍ സമ്മര്‍ദ്ദത്തിലായ ബിജെപി സര്‍ക്കാരിനെ വീണ്ടും കുരിക്കിലാക്കാൻ ബിജെപി നേതാവ് തന്നെ കോര്‍പ്പറേറ്റുകളില്‍ നിന്ന് കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ മോദി എന്ത്‌ചെയ്തുവെന്ന് ബിജെപി നയിക്കുന്ന പാര്‍ലമെന്ററി സമിതി

New Update

Advertisment

റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദിയെ രാഹുല്‍ ഗാന്ധി നിരന്തരം പ്രതിരോധത്തിലാക്കുന്നതിന് പിന്നാലെ മോദിക്കെതിരെ പാര്‍ലമെന്‍ററി സമിതി.  കോര്‍പറേറ്റുകളില്‍ നിന്ന് കിട്ടാക്കടം തിരിച്ചുപിടിക്കാന്‍  നരേന്ദ്ര മോദി സര്‍ക്കാര്‍ എന്തു ചെയ്തു എന്ന് ബിജെപി മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷി നയിക്കുന്ന പാര്‍ലമെന്ററി സമിതി. പാര്‍ലമെന്ററി സമിതിയുടെ നീക്കം വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി മോദിയെ കൂടുതല്‍ രാഷ്ട്രീയ പ്രശ്‌നങ്ങളിലേക്ക് തള്ളിവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോര്‍പ്പറേറ്റുകളില്‍ നിന്നുള്ള  കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളുടെ വിശദവിവരം പാര്‍ലമെന്റ് സമിതിക്ക് മുമ്പാകെ സമര്‍പ്പിക്കാന്‍ സമിതി നിര്‍ദ്ദേശിച്ചു. കിട്ടാക്കടം തിരിച്ചു നല്‍കാനുള്ള കമ്പനികളുടെ പട്ടികയടങ്ങിയ സമഗ്രമായ വിവരങ്ങള്‍ നല്‍കാനാണ് നിര്‍ദ്ദേശം.

ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ കിട്ടാക്കടം തിരിച്ചുകിട്ടാനുള്ള കമ്പനികളുടെ മുഴുവന്‍ വിവരങ്ങളും അടങ്ങിയ പട്ടിക സമര്‍പ്പിച്ചിരുന്നു. ഇതില്‍ എന്ത് നടപടിയാണ് പ്രധാനമന്ത്രിയുടെ ഓഫീസ്  എടുത്തതെന്നും സമിതി ചോദിച്ചു.

കല്‍ക്കരി, വൈദ്യുതി മന്ത്രാലയങ്ങള്‍ക്കും ജോഷിയുടെ നേതൃത്വത്തിലുള്ള സമിതി നോട്ടീസ് അയച്ചു. ഈ മേഖലയില്‍ നിഷ്‌ക്രിയ ആസ്തികളുള്ള കുത്തക കമ്പനികളുടെ വിശദവിവരങ്ങള്‍ സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

Advertisment