Advertisment

പൗരത്വ റജിസ്റ്റർ രാജ്യത്തുടനീളം നടപ്പാക്കും ; ഒരു മേഖലയിലുമുള്ള ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് അമിത് ഷാ

New Update

ഡൽഹി : പൗരത്വ റജിസ്റ്റർ രാജ്യത്തുടനീളം നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു മേഖലയിലുമുള്ള ആരും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയിലാണ് അമിത് ഷാ ഇതു സംബന്ധിച്ച് പ്രസ്താവന നടത്തിയത്. ജനങ്ങളെയെല്ലാം പൗരത്വ പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഒരു നടപടിക്രമം മാത്രമാണ് പൗരത്വ റജിസ്റ്ററെന്ന് അമിത് ഷാ പറഞ്ഞു.

Advertisment

publive-image

‘പൗരത്വ റജിസ്റ്റർ രാജ്യത്തുടനീളം നടപ്പാക്കും. അസമിൽ വീണ്ടും ഇതു നടപ്പാക്കും. പൗരത്വ റജിസ്റ്ററിൽ പേര് ഉൾപ്പെടാത്തവർക്ക് ട്രൈബ്യൂണലിനെ സമീപിക്കാം. അസം സർക്കാർ അവർക്ക് സാമ്പത്തിക സഹായം നൽകും. ഏതു മതവിഭാഗത്തിൽ പെട്ടവരാണെങ്കിലും ആശങ്കപ്പെടേണ്ടതില്ല.’ – അമിത് ഷാ പറഞ്ഞു.

അസമിൽ പൗരത്വ റജിസ്റ്റർ നടപ്പാക്കിയപ്പോൾ 19 ലക്ഷം ആളുകളാണ് പട്ടികയ്ക്കു പുറത്തായത്. ദേശീയ സുരക്ഷയ്ക്ക് പൗരത്വ റജിസ്റ്റർ അനിവാര്യമാണെന്നും അനവധി നുഴഞ്ഞുകയറ്റക്കാരെ വഹിച്ച് ഒരു രാജ്യത്തിനും മുന്നോട്ടുപോകാനാവില്ലെന്നും മുൻപ് കൊൽക്കത്തയിൽ നടന്ന റാലിയിൽ അമിത് ഷാ പ്രസ്താവിച്ചിരുന്നു.

Advertisment