Advertisment

ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ട പാലന ബോധവല്‍കരണവുമായി എൻഎസ്‌എസ്

New Update

publive-image

Advertisment

മണ്ണാർക്കാട്: നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളുടെ അളവ് കുറയ്ക്കാനും പ്രകൃതിയെ സംരക്ഷിക്കാനും ഉതകുന്ന ഹരിത ചട്ടങ്ങൾ (ഗ്രീൻ പ്രോട്ടോക്കോൾ) വ്യാപിപ്പിക്കുക എന്ന ലക്ഷ്യവുമായി ഹരിത പെരുമാറ്റ ചട്ട പാലന കാമ്പയിന് തുടക്കമായി.

ബോധവല്‍കരണ പോസ്റ്ററുകൾ എൻഎസ്‌എസ്‌ ഹരിത ഗ്രാമത്തിൽ പതിച്ചു. പ്രകൃതിസൗഹൃദ വസ്തുക്കൾ ഉപയോഗിക്കുക, മാലിന്യങ്ങൾ അഴുകുന്നവയും അഴുകാത്തവയും തരംതിരിച്ച് സംസ്കരിക്കുക, ജൈവമാലിന്യം കമ്പോസ്റ്റാക്കുക, അജൈവമാലിന്യം തരംതിരിച്ച് ശേഖരിച്ച് പുനഃചംക്രമണത്തിനായി (റീ സൈക്ലിങ്) ആക്രി കച്ചവടക്കാർക്കോ അതിനായുളള സർക്കാർ സർക്കാരിതര ഏജൻസികൾക്കോ കൈമാറുക എന്നിവയാണ് ഇതിന് പ്രധാനമായും ചെയ്യേണ്ടത്.

ബോധവല്‍കരണ കാമ്പയിന്റെ ഉദ്ഘാടനം കെ മുഹമ്മദ് കാസ്സിം നിർവ്വഹിച്ചു. എൻഎസ്‌എസ്‌ മണ്ണാർക്കാട് ക്ലസ്റ്റർ കൺവീനർ കെ എച്ച് ഫഹദ് അധ്യക്ഷനായി. പ്രോഗ്രാം ഓഫീസർ എസ് എം മുഹമ്മദ് സർഫറാസ്, ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ എ ഷെരീഫ്, സി പി മൊയ്‌തീൻ, എം കെ ഷാഹിന, ഷാജൂൺ, പി യു ഹരിത എന്നിവര്‍ സംബന്ധിച്ചു .

palakkad news
Advertisment