Advertisment

ബത്ര ആശുപത്രിയിലെ സ്റ്റാഫ്‌ നഴ്സുമാർ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പരാതി നല്‍കി

New Update

ന്യൂഡല്‍ഹി : ബത്ര ആശുപത്രിയിലെ സ്റ്റാഫ്‌ നഴ്സുമാർ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പരാതി നല്‍കി. ഗുരുതരമായ നിരവധി പ്രശ്നങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പരാതി നല്‍കിയിരിക്കുന്നത്.

Advertisment

publive-image

പരാതിയുടെ പൂര്‍ണ്ണരൂപം

ശ്രീ.അരവിന്ദ് കെജ്‌രിവാൾ

ബഹു.മുഖ്യമന്ത്രി

ഗവണ്മെന്റ് ഓഫ് ഡൽഹി.

ബഹുമാനപ്പെട്ട സർ,

ബത്ര ആശുപത്രിയിലെ സ്റ്റാഫ്‌ നഴ്സുമാർ ഇന്ത്യൻ പ്രൊഫഷണൽ നഴ്സസ് അസോസിയേഷനെ 21-06-2020-ൽ നൽകിയ പരാതി ഞങ്ങൾ താങ്കളുടെ ശ്രദ്ധയിലേക്ക്‌ കൊണ്ടുവരുന്നു. വളരെ ഗുരുതരമായ പ്രശ്നങ്ങൾ ആണ് അവർ ഉന്നയിച്ചിരിക്കുന്നത്.വിഷയത്തിൽ താങ്കൾ അടിയന്തരമായി ഇടപെട്ട് ആവശ്യമായ നടപടികൾ സ്വികരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.നഴ്സുമാർ ഉന്നയിച്ച പ്രശ്നങ്ങൾ ചുവടെ ചേർക്കുന്നു.

1).400 കോവിഡ് കിടക്കകൾക്ക് സർക്കാർ അനുമതി ലഭിച്ച ബത്ര ആശുപത്രിയിലെ കോവിഡ് വാർഡുകളിൽ ജോലി ചെയ്യുന്ന നഴ്സുമാർ 15-20 വരെ രോഗികളെ പരിചരിക്കേണ്ടി വരുന്നു.ഇത് നഴ്സുമാർക്ക് വളരെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്.

2).കോവിഡ് ഐ സി യു കളിൽ ഒരു നേഴ്സ് 3-5 വരെ രോഗികളെ പരിചരിക്കുന്നു.

3).കോവിഡ് ലക്ഷണങ്ങൾ കാണിക്കുന്ന സ്റ്റാഫുകളുടെ ടെസ്റ്റ് നടത്താൻ ആശുപത്രി തയ്യാറാകുന്നില്ല.

4).മതിയായ നിരീക്ഷണ സംവിധാനങ്ങളും ആശുപത്രി നൽകുന്നില്ല.

5). കോവിഡ് ബെഡിനായി പ്രവേശന സമയത്ത്‌ ഒരു രോഗിയോട് 3-5 ലക്ഷം വരെ ആവശ്യപ്പെടുന്നു.പക്ഷെ ജോലി ചെയ്യുന്നവർക്ക് അലവൻസ് നല്കാൻ ആശുപത്രി തയ്യാറല്ല.

കോവിഡ് വാർഡിൽ ജോലി ചെയ്യുന്ന ഒരു നേഴ്സിന് 15 മുതൽ 20 രോഗികളെയും, രോഗിക്ക് പ്രത്യേക പരിചരണം ആവശ്യമായ ഐ സി യു വിൽ ഒരു നേഴ്സിന് 3 മുതൽ 5 രോഗികളെ വരെയും പരിചരിക്കാൻ നൽകുന്നു.ഈ സ്ഥിതി വിശേഷം മതിയായ പരിചരണം രോഗിക്ക് ലഭിക്കുന്നതിന് തടസമാകുന്നു.അത് മാത്രവുമല്ല, പി പി ഇ കിറ്റ് ധരിച്ചു ജോലി ചെയ്യുന്ന നഴ്സുമാരോട് കാണിക്കുന്ന ക്രൂരത കൂടി ആണ്.ഇത് ആരോഗ്യപ്രവർത്തകരായ നഴ്സുമാരെ മാനസികമായും ശാരീരികമായും തളർത്തുന്നു.

ഇതിനെ ഗൗരവമായി കണ്ടില്ലയെങ്കിൽ ആരോഗ്യപ്രവർത്തകരുടെ വലിയൊരു കുറവ് വരും നാളുകളിൽ ഉണ്ടാകും.അത് ഈ മഹാമാരിക്കെതിരെ ഉള്ള യുദ്ധത്തിൽ ഉണ്ടാകാൻ പാടില്ല. ആയതിനായി ആരോഗ്യ പ്രവർത്തകർക്ക് മാനസിക സമ്മർദ്ദം ഉണ്ടാകാത്ത തരത്തിൽ മികച്ച സുരക്ഷാ സംവിധാനങ്ങൾ, ഡ്യൂട്ടിയുടെ ക്രമീകരണം,ഡ്യൂട്ടി സമയം, രോഗി-നേഴ്സ് അനുപാതം,അവധികൾ,പാർപ്പിടം, ഭക്ഷണം,നിരീക്ഷണത്തിൽ കഴിയാൻ ഉള്ള സൗകര്യങ്ങൾ,രോഗലക്ഷണം കാണിക്കുന്ന ആരോഗ്യപ്രവർത്തകരെ കോവിഡ് ടെസ്റ്റിന് വിധേയരാക്കുകയും, രോഗം സ്ഥിതികരിച്ചാൽ സൗജന്യമായി ചികിൽസിക്കുന്നതിനുമുള്ള നടപടി, വേതനം കൃത്യ സമയം നൽകുന്നതിനുള്ള നടപടി തുടങ്ങിയവ വ്യക്‌തമാക്കുന്ന ഒരു മാർഗനിർദേശം അടിയന്തരമായി സർക്കാർ പുറപ്പെടുവിക്കണം.ആവശ്യമെങ്കിൽ വേണ്ട നിർദേശങ്ങൾ നൽകാൻ ഞങ്ങൾ തയ്യാറാണ്.അതിന് സർക്കാർ മുൻകൈ എടുക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

അഡ്മിഷൻ ആയി ഭീമമായ തുക ആവശ്യപ്പെടുന്ന സ്വകാര്യ ആശുപത്രികളുടെ രീതി അവസാനിപ്പിച്ചു ഏകികൃത ചാർജ് ഘടന കൊണ്ട് വരുന്നതിനും സർക്കാർ നടപടി സ്വികരിക്കണം.

ബത്ര ആശുപത്രിയിലെ നഴ്സുമാർ ഉന്നയിച്ച പ്രശ്നങ്ങളിൽ ഇടപെട്ട് ആവശ്യമായ നടപടി സ്വികരിക്കുന്നതോടൊപ്പം വിഷയങ്ങളെ പൊതുവായി കണ്ട് ഞങ്ങൾ മുന്നോട്ടുവെച്ച നിർദേശങ്ങൾ പരിഗണിച്ച് വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും പ്രതീക്ഷിക്കുന്നു.

ആത്മാർത്ഥതയോടു

ഇന്ത്യൻ പ്രൊഫഷണൽ നഴ്സസ് അസ്സോസിയേഷനുവേണ്ടി

ജിജു പി ജോയ്

പ്രസിഡന്റ്‌

അരുൺ ജി എസ്

ജനറൽ സെക്രട്ടറി

സിജു തോമസ്

ജോയിന്റ് സെക്രട്ടറി

വിഷ്ണു ആർ

ഡെപ്യൂട്ടി സെക്രട്ടറി.

 

nurde complaiont
Advertisment