Advertisment

പി പി ഇ കിറ്റുകൾ നേഴ്സ്മാർക്കായിട്ട് വിതരണം ചെയ്തു ഫരീദാബാദ് രൂപത

New Update

ന്യൂഡല്‍ഹി: കോവിസ് ബാധയുടെ പശ്ചാതലത്തിൽ ആരോഗ്യ പ്രവർത്തകർക്കും മറ്റ് ജനങ്ങൾക്കുമായി ഫരീദാബാദ് രൂപത മെത്രാൻ ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങരയുടെയും സഹായമെത്രാൻ ബിഷപ്പ് ജോസ് പുത്തൻവീട്ടിലിന്റെയും നേതൃത്വത്തിൽ ഫരീദാബാദ് രൂപത നടത്തി വരുന്ന നിരവധി സാമൂഹ്യ സേവനങ്ങളുടെ തുടർച്ചയായി ജൂൺ പതിനഞ്ചാം തിയതി തിങ്കളാഴ്ച നേഴ്സുമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കുമായിട്ട് പി പി ഇ കിറ്റുകൾ വിതരണം ചെയ്തു.

Advertisment

publive-image

ഫരീദാബാദ് രൂപതയുടെ കീഴിലുള്ള സെന്റ് ജോസഫ് സർവീസ് സൊസൈറ്റിയും മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാ എം പി യുമായ എ കെ ആന്റണിയുടെ ഭാര്യ അഡ്വ. എലിസബത്ത് ആന്റണി നടത്തുന്ന നവോധാൻ ചാരിറ്റബിൾ ഫൗൺഡേഷനും സംയുക്തമായിട്ടാണ് ഈ സംരംഭം നടത്തിയത്.സെന്റ് ജോസഫ് സർവ്വീസ് സൊസൈറ്റി പ്രസിഡന്റ് ഫാദർ മാർട്ടിൻ പാലമറ്റം, നവോധാൻ ചാരിറ്റബിൾ ഫാൺഡേഷൻ പ്രസിഡന്റ് അഡ്വ. എലിസബത്ത് ആന്റണി, കോർഡിനേറ്റർ ഡോ. ഷാന്റി സൻജയ് എന്നിവർ ചേർന്നാണ് പി പി ഇ കിറ്റുകൾ വിതരണം ചെയ്തത്.

സെന്റ് ജോസഫ് സർവ്വീസ് സൊസൈറ്റി പ്രസിഡന്റ് ഫാദർ മാർട്ടിൻ പാലമറ്റം അശോക് വിഹാറിലെ ജീവോദയ ഹോസ്പിറ്റലിലെ ആരോഗ്യ പ്രവർത്തകർക്ക് പി പി ഇ കിറ്റുകൾ നൽകുന്നു. നവോധാൻ ചാരിറ്റബിൾ ഫൗൺഡേഷൻ കോർഡിനേറ്റർ ഡോ. ഷാന്റി സൻജയ് സമീപം.

nurse pp kit
Advertisment