Advertisment

കോവിഡ്; അങ്കണ്‍വാടിആശാ വർക്കർമാർക്ക് ആരോഗ്യ സുരക്ഷ ഉപകരണങ്ങൾ യഥാസമയം വിതരണം ചെയ്യണമെന്ന് എഐടിയുസി

author-image
ജോസ് ചാലക്കൽ
Updated On
New Update

കോവിഡിന്‍റെ പശ്ചാത്തലത്തിൽ അങ്കണ്‍വാടി ആശാ വർക്കർമാർക്ക് ആരോഗ്യ സുരക്ഷ ഉപകരണങ്ങൾ യഥാസമയം വിതരണം ചെയ്യണമെന്ന് എഐടിയുസി സംസ്ഥാന കമ്മിറ്റി അംഗം കെ മല്ലിക. ആരോഗ്യ പ്രവർത്തകർക്കുണ്ടാവുന്ന വൈറസ് വ്യാപനം ആരോഗ്യ മേഖലയെ ഗുരുതരമായി ബാധിക്കുമെന്നും കെ.മല്ലിക.

publive-image

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ശക്തമാക്കണമെന്നാവശ്യ പെട്ട് എഐടിയുസി കലട്രേറ്റിന് മുമ്പിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ മല്ലിക. ജനങ്ങൾക്കിടയിൽ കടന്നുചെന്ന് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരാണ് ആശാവർക്കർമാരും അംഗന്‍ വാടി ജീവനക്കാരും.

ഇത്തരത്തിൽ രോഗപ്രതിരോധ നടപടികളിൽ വ്യാപകമായി പ്രവർത്തിക്കുന്നവരുടെ ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്താൻ സർക്കാർ തയ്യാറാവണമെന്നു മാത്രമല്ല. ആരോഗ്യ പ്രവർത്തകരെ സ്രവ പരിശോധനക്ക് വിധേയമാകണമെന്നും കെ മല്ലിക ആവശ്യപെട്ടു. കാജാ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. എഐടിയുസി സം..വൈ.. പ്ര. കെ സി ജയപാലൻ, ജി. പ്ര. എന്‍.ജി മുരളീധരൻ നായർ തുടങ്ങിയവർ സംസാരിച്ചു.

nursery workers
Advertisment