Advertisment

ന്യൂയോർക്ക് സ്റ്റേറ്റ് നഴ്‌സസ് അസോസിയേഷനുമായി സഹകരിച്ച് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ ഇന്ത്യ, മഹാരാഷ്ട്ര ഘടകം മെഡിക്കൽ ക്യാമ്പ് നടത്തി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ന്യൂയോർക്ക് സ്റ്റേറ്റ് നഴ്‌സസ് അസോസിയേഷനുമായി (NYSNA) സഹകരിച്ച് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ ഇന്ത്യ, മഹാരാഷ്ട്ര ഘടകം മെഡിക്കൽ ക്യാമ്പ് ഒരു മെഡിക്കൽ ക്യാമ്പ് നടത്തി . പുണെയിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള ജെജുരി ഗ്രാമത്തിലാണ് വിശ്വരാജ് ഹോസ്പിറ്റൽ ലോണി, മിഴി ചാരിറ്റബിൾ ട്രസ്റ്റ്, ടെംഹി ഗ്രാന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിംഗ് (TGINE), ആർട്ടിക്കിൾ ഹെൽത്ത് കെയർ അക്കാദമി എന്നിവയുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.

ക്യാമ്പിൽ ആവശ്യമായ എല്ലാ പരിശോധനകളും മരുന്നുകളും നിർദ്ദേശിക്കുകയും അത് സൗജന്യമായി നൽകുകയും ചെയ്തു.USA യിൽ നിന്നും നേഴ്സ് പ്രാക്ടീഷ്നേഴ്സ്, അനെസ്തെറ്റിക് നഴ്സസ്, കമ്മ്യൂണിറ്റി നേഴ്സസ്, രജിസ്റ്ററെഡ് നഴ്സസ് തുടങ്ങി പതിനാറു പേരടങ്ങുന്ന സംഘം ആണ് ഇന്ത്യയിൽ എത്തിയത്.സെപ്റ്റംബർ 23,24 തീയതികളിൽ ആണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത് ആദ്യ ദിനം തന്നെ 400 ഓളം ആളുകൾക്ക് ക്യാമ്പ് പ്രയോജനപ്പെട്ടു. വിശ്വരാജ് ഹോസ്പിറ്റൽ ലോണി, മിഴി ചാരിറ്റബിൾ ട്രസ്റ്റ്, ടെംഹി ഗ്രാന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിംഗ് (TGINE), ആർട്ടിക്കിൾ ഹെൽത്ത് കെയർ അക്കാദമി തുടങ്ങിയ ഇന്സ്ടിട്യൂഷനുകളിൽ നിന്നും സ്റ്റാഫ്, സ്റ്റുഡന്റസ്, UNA മഹാരാഷ്ട്ര അംഗങ്ങളും മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി സേവനം ചെയ്തു.

പ്രാദേശിക രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവർത്തകരും മെഡിക്കൽ ക്യാമ്പിൽ സന്നിഹിതർ ആയിരുന്നു.UNA മഹാരാഷ്ട്ര സംസ്ഥാന അധ്യക്ഷൻ ശ്രീ. ജിബിൻ ടി സി ക്യാമ്പിന് നേതൃത്വം കൊടുത്തു. ഈ മെഡിക്കൽ ക്യാമ്പ് UNA യുടെ സാമൂഹിക പ്രതിബദ്ധത വീണ്ടും ഉയർത്തികാട്ടുന്നതായി മാറി . മുൻപും മഹാരാഷ്ട്രയിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ UNA മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചത് സമൂഹത്തിലെ വിവിധ കോണുകളിൽ നിന്നും പ്രശംസക്ക് കാരണമായിരുന്നു.

Advertisment