Advertisment

പ്രവാസം മതിയാക്കാനുള്ള ശ്രമത്തിനിടെ പിടിപെട്ട കൊറോണ ഭേദമായെങ്കിലും ചികിത്സയിൽ തുടർന്ന തൃശൂർ സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു

New Update

publive-image

Advertisment

ജിദ്ദ: ജിദ്ദയിലെ ആശുപത്രിയിൽ ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്ന മലയാളി മരണപ്പെട്ടു. തൃശൂര്‍ ചെറുതുരുത്തി പള്ളം സ്വദേശി ഇടത്തൊടി അബ്ദുല്‍ കരീം (58) ആണ് ചൊവ്വാഴ്ച പുലർച്ചയിൽ മരിച്ചത്. ഇദ്ദേഹത്തിന് കൊറോണ ബാധ ഉണ്ടായിരുന്നെങ്കിലും അത് ഭേദപ്പെട്ടിരുന്നു. എന്നാൽ വൃക്ക സംബന്ധമായ അസുഖങ്ങളുടെ പേരിൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം ഉണ്ടായത്.

മുപ്പതു വർഷത്തോളമായി സൗദിയിൽ ജോലി ചെയ്യുന്ന അബ്ദുൽ കരീം പ്രവാസം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങാനുള്ള ശ്രമത്തിൽ ആയിരുന്നു. അതിനിടെയായിരുന്നു കൊറോണാ ബാധ. കഴിഞ്ഞ 23 വര്‍ഷമായി സൗദിയിലെ പ്രസിദ്ധമായ അല്‍നഹ്ദി ഫാര്‍മസി ശ്രുംഖലയിൽ പര്‍ച്ചേസിംഗ് വിഭാഗം ജീവനക്കാരനായിരുന്നു. ജിദ്ദയിലെ ഖാലിദ് ബിൻ വലീദ് ഏരിയയിൽ കുടുംബസമേതം താമസിച്ചു വരികയായിരുന്നു അബ്ദുല്‍ കരീം.

ഭാര്യ: കൂറ്റനാട് സ്വദേശി ആമിനക്കുട്ടി. മക്കൾ: ജിദ്ദയിലെ ഇനിഷ്യൽ കമ്പനി ജീവനക്കാരൻ അബ്ദുറഊഫ്, നാട്ടിലുള്ള റജിന, റഷ്‌ന. ജാമാതാവ്: ഷക്കീർ (ഖത്തര്‍).

വിവരമറിഞ് റിയാദിലുള്ള ബന്ധു സുനീർ ജിദ്ദയിലെത്തിയിട്ടുണ്ട്. അനന്തര നടപടികൾക്ക് ശേഷം മൃതദേഹം മക്കയിൽ ഖബറടക്കത്തിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായി സുനീർ പറഞ്ഞു.

obit news jeddah news
Advertisment