Advertisment

യുഎഇയില്‍ നിന്നും നാട്ടിലെത്തിയ മലയാളി യുവാവ് ബൈക്കപകടത്തില്‍ മരിച്ചു

New Update

publive-image

Advertisment

കൂത്താട്ടുകുളം: കൂത്താട്ടുകുളം പൈറ്റക്കുളത്ത് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വടകര മറ്റത്തിൽ രാജൻ്റെ മകൻ രോഹിത് രാജാണ് (33) മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് അപകടം നടന്നത് കൂത്താട്ടുകുളത്തെ ബന്ധുവീട്ടിൽ നിന്ന് വടകരയിലെ വീട്ടിലേക്ക് പോകും വഴി രോഹിത് സഞ്ചരിച്ചിരുന്ന ബൈക്ക് പൈറ്റക്കുളം മാർബിൾസിന് സമീപം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ഗുരുതരമായ പരിക്കേറ്റ രോഹിത്തിനെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കാരിത്താസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയ്ക്കും ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റത്തിനെ തുടർന്ന് ഇന്ന് രാവിലെ മരണം സംഭവിച്ചു. യുഎഇയില്‍ കോര്‍പ്പറേറ്റ് സെയില്‍സ് വിഭാഗത്തില്‍ മാനേജരായി ജോലി ചെയ്തിരുന്ന രോഹിത് കഴിഞ്ഞ സെപ്റ്റംബറിലാണ് നാട്ടിലെത്തിയത്. ഭാര്യ: മെര്‍ഗിന്‍ ജോസ്.

 

 

 

 

obit news
Advertisment