Advertisment

മീനച്ചില്‍ പ‌ഞ്ചായത്തില്‍ ആദ്യ കോവിഡ് മരണം ! മരിച്ചത് അര്‍ബുദ ബാധിതനായിരുന്ന വയോധികന്‍. മരിച്ചയാളുടെ കുടുംബത്തില്‍ മറ്റ് 3 പേര്‍ക്കുകൂടി കോവിഡ് !

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: മീനച്ചില്‍ പ‌ഞ്ചായത്തില്‍ കടയം സ്വദേശി ശശി - 68 കോവിഡ് ബാധിച്ചു മരിച്ചു. അര്‍ബുദ രോഗബാധയെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്കാരം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പാലാ മുന്‍സിപ്പല്‍ പൊതുസ്മശാനത്തില്‍ നടക്കും.

ഇദ്ദേഹത്തിന്‍റെ കുടുംബത്തില്‍ മറ്റ് 3 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചയാളുടെ ഭാര്യയ്ക്കും മകള്‍ക്കും അവിവാഹിതയായ സഹോദരിക്കുമാണ് കോവിഡ‍് സ്ഥിരീകരിച്ചിട്ടുള്ളത്.

obit news
Advertisment