Advertisment

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതല്ലെന്ന് റോഷന്‍ ; മറ്റൊരു വിവാഹം ഉറപ്പിച്ചതിനാലാണ് ഒളിച്ചോടിയതെന്ന് പെണ്‍കുട്ടി ; രണ്ടുവര്‍ഷമായി പ്രണയത്തില്‍

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

മുംബൈ : കൊല്ലം ഓച്ചിറയില്‍ നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതല്ലെന്ന് പ്രതി റോഷന്‍  . പെണ്‍കുട്ടിയുമായി ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. പ്രണയം വീട്ടുകാര്‍ അറിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഒളിച്ചോടിയത്. പെണ്‍കുട്ടിക്ക് 18 വയസ്സായിട്ടുണ്ട്. കുട്ടിയുടെ ആധാര്‍ കാര്‍ഡ് കൈവശമുണ്ടെന്നും റോഷന്‍ പറഞ്ഞു.

Advertisment

publive-image

പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം തന്റെയൊപ്പം ഇറങ്ങിവരികയായിരുന്നു. പെണ്‍കുട്ടിയുമായി ആദ്യം മംഗലാപുരത്തേക്കാണ് പോയതെന്നും റോഷന്‍ പറഞ്ഞു. അതേസമയം റോഷനുമായി പ്രണയത്തിലായിരുന്നുവെന്ന് പെണ്‍കുട്ടിയും പൊലീസിനോട് പറഞ്ഞു. എന്നാല്‍ വീട്ടുകാര്‍ മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോഴാണ് ഒളിച്ചോടിയതെന്നുമാണ് പെണ്‍കുട്ടി അറിയിച്ചത്.

പത്തുദിവസം മുമ്പ് കൊല്ലം ഓച്ചിറയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെയും പ്രതി റോഷനെയും ഇന്ന് രാവിലെ മുംബൈയില്‍ നിന്നാണ് പൊലീസ് സംഘം പിടികൂടിയത്. പന്‍വേലിലെ ചേരിയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇരുവരെയും പന്‍വേലി കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് കേരളത്തിലേക്ക് കൊണ്ടുവരാനാണ് പൊലീസിന്റെ ശ്രമം.

Advertisment