Advertisment

കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹത്തെ മറികടന്നതിന്‌ കാറില്‍ യാത്ര ചെയ്തു;  കുടുംബത്തിന്‌ പൊലീസ്‌ സ്റ്റേഷനില്‍ ഇരിക്കേണ്ടി വന്നത്‌ അഞ്ച്‌ മണിക്കൂര്‍

New Update

ഭുവനേശ്വര്‍: കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹത്തെ മറികടന്നതിന്‌ കാറില്‍ യാത്ര ചെയ്‌തിരുന്ന കുടുംബത്തിന്‌ പൊലീസ്‌ സ്റ്റേഷനില്‍ ഇരിക്കേണ്ടി വന്നത്‌ അഞ്ച്‌ മണിക്കൂര്‍. ഒഡിഷയിലെ ഭുവനേശ്വറിലാണ്‌ സംഭവം. ഭുവനേശ്വറില്‍ നിന്ന്‌ കൊല്‍ക്കത്തയിലേക്ക്‌ പോകുകയായിരുന്ന യാത്രക്കാര്‍ ദേശീയപാത 16ല്‍ വെച്ചാണ്‌ കേന്ദ്രമന്ത്രി പ്രദീപ്‌ ചന്ദ്ര സാരംഗിയുടെ വാഹനവ്യൂഹത്തെ മറികടന്നത്‌.

Advertisment

publive-image

രണ്ട്‌ കാറിലുകളിലായാണ്‌ കുടുംബം കൊല്‍ക്കത്തയിലേക്ക യാത്ര തിരിച്ചത്‌. ദേശീയപാതയില്‍ വെച്ച്‌ ഇവര്‍ കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹനത്തെ മറികടന്നു. ഭുവനേശ്വറിലെ ബാസ്‌ത പൊലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ എത്തിയ സമയം മന്ത്രിയുടെ സുരക്ഷയ്‌ക്ക്‌ നിയോഗിച്ച പൊലീസ്‌ പട്രോളിങ്‌ സംഘം കുടുംബം സഞ്ചരിച്ച കാറുകള്‍ തടഞ്ഞുനിര്‍ത്തി. ഇതേ സമയം കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുകയും ചെയ്‌തു. തുടര്‍ന്ന്‌ കുടുംബത്തിനെ പൊലീസ്‌ സ്റ്റേഷനിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി.

രണ്ട്‌ ചെറിയ കുട്ടികള്‍ ഉള്‍പ്പടെ കുടുംബത്തിന്‌ പൊലീസ്‌ സ്റ്റേഷനില്‍ ഇരിക്കേണ്ടി വന്നത്‌ അഞ്ച്‌ മണിക്കൂറാണ്‌. ശേഷം ഇനി കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹത്തെ ഓവര്‍ ടേക്ക്‌ ചെയ്യില്ലെന്ന്‌ എഴുതി മേടിച്ചാണ് പൊലീസ്‌ യാത്രക്കാരെ വിട്ടയച്ചത്‌. അതേസമയം മോട്ടോര്‍ വാഹന നിയമപ്രകാരമാണ്‌ കുടുംബത്തിനെ പൊലീസ്‌ സ്റ്റേഷനിലേക്ക്‌ കൂട്ടിക്കൊണ്ടു പോയതെന്ന്‌ ബാസ്‌ത പൊലീസ്‌ സ്റ്റേഷന്‍ ഇന്‍-ചാര്‍ജ്‌ അശോക്‌ നായക്‌ പറഞ്ഞു.

എന്നാല്‍ കേന്ദ്രമന്ത്രിയുടെ വാഹനത്തെ മറികടക്കുന്നത്‌ കുറ്റകരമാണെന്ന്‌ അറിയില്ലായിരുന്നുവെന്ന്‌ യാത്രക്കാര്‍ പ്രതികരിച്ചു. സംഭവത്തെക്കുറിച്ച്‌ ഒഡിഷ സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.

arrest report
Advertisment