കുവൈറ്റ്: നിയമസഭ സാമാജികത്വ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് ആശംസകളുമായി ഒഐസിസി കുവൈറ്റ് ഇടുക്കി ജില്ലാക്കമ്മറ്റി വെബ്‌നാര്‍ സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 16ന് ഇന്ത്യന്‍ സമയം 9 മണിക്കാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കോണ്‍ഗ്രസ് ഇടുക്കി ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇബ്രാഹിംകുട്ടി കല്ലാര്‍ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യും. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തും.
ഇടുക്കി ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ടോമി കല്ലാനി, ഒഐസിസി കുവൈറ്റ് ദേശീയ പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങര, യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് മുകേഷ് മോഹനന്‍, കെഎസ്യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി, കെപിസിസി ജനറല്‍ സെക്രട്ടറി റോയ് കെ പൗലോസ്, എന്നിവര്‍ പങ്കെടുക്കും.