Advertisment

ഒഐസിസി കുവൈറ്റ് വയനാട് ജില്ല കമ്മിറ്റി രാമചന്ദ്രൻ മാസ്റ്ററെ അനുസ്മരിച്ചു

New Update

കുവൈറ്റ്:  ഒഐസിസി കുവൈറ്റ് വയനാട് ജില്ല കമ്മിറ്റി കോൺഗ്രസ് നേതാവും, മുൻ മന്ത്രിയും, ദീർഘകാലം എംഎല്‍എയുമായിരുന്ന കെ കെ രാമചന്ദ്രൻ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചിച്ചു.

Advertisment

publive-image

അക്ബർ വയനാട് അധ്യക്ഷത വഹിച്ച യോഗത്തിൽ അലക്സ് മാനന്തവാടി സ്വാഗതം പറഞ്ഞു. യോഗം ഉദ്ഘാടനം ചെയ്ത കുവൈറ്റ് ഒഐസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര, വയനാടിന്റെ വളർച്ചയ്ക്കും കോൺഗ്രസിനെ കെട്ടിപ്പടുക്കുന്നതിനും വളരെ ത്യാഗം ചെയ്ത നേതാവായിരുന്നു കെ കെ രാമചന്ദ്രൻ മാഷ് എന്ന് അനുസ്മരിച്ചു.

ഒഐസിസി നാഷണൽ കമ്മിറ്റി സെക്രട്ടറി വർഗീസ് ജോസഫ് മാരാമൺ, നാഷണൽ കമ്മിറ്റി അംഗം മാണി ചാക്കോ, വെൽഫെയർ കമ്മിറ്റി ചെയർമാൻ ഹരീഷ് തൃപ്പൂണിത്തുറ, യൂത്ത് വിങ് പ്രസിഡൻ്റ് ജോബിൻ ജോസ്, ഇല്യാസ് പൊതുവാച്ചേരി, വിൽസൺ ബത്തേരി, സോജി, സിനു ജോൺ, ഈപ്പൻ ജോർജ് എന്നിവർ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് സംസാരിച്ചു. ബിനോയ് മാനന്തവാടി യോഗത്തിൽ നന്ദി പറഞ്ഞു.

OICC KUWAIT
Advertisment