Advertisment

ഒക്യുപൈ രാജ്ഭവൻ" സമരത്തിന് പിന്തുണയുമായി ജിദ്ദയിൽ "ഐക്യദാർഢ്യ പന്തൽ.

New Update

ജിദ്ദ: വെൽഫെയർ പാർട്ടി കേരളം ഘടകത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് രാജ്ഭവന് മുമ്പിൽ നടക്കുന്ന മുപ്പതു മണിക്കൂർ "ഒക്യുപൈ രാജ്ഭവൻ" ഉപരോധ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ജിദ്ദയിലും പരിപാടി. ഷറഫിയ്യയിലെ ഷിഫാ ജിദ്ദാ ഓഡിറ്റോറിയത്തിൽ "ഐക്യദാർഢ്യ പന്തൽ" ഒരുക്കി കൊണ്ടാണ് വെഫെയർ പാർട്ടിയുടെ പ്രവാസി പോഷക വിഭാഗ മായ പ്രവാസി സാംസ്കാരിക വേദി പിന്തുണയുമായി രംഗത്തു വരുന്നത്.

publive-image

ചൊവാഴ്ച വൈകീട്ട് 8 .15 മുതൽ പതിനൊന്ന് വരെയാണ് "പ്രവാസി"യുടെ ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ പന്തൽ. വ്യത്യസ്തമായ ആവിഷ്കാരങ്ങൾ ഉൾപ്പെടുത്തിക്കൊ ണ്ട് അരങ്ങേറുന്ന പരിപാടിയിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു.

Advertisment