Advertisment

ഒമാനിലെ മുസന്ദം ​ഗവർണറേറ്റിൽ ബോട്ടുകൾക്ക് തീപിടിച്ച് ഒരു മരണം; ഒമ്പത് പേർക്ക് പരുക്കേറ്റു

author-image
ഗള്‍ഫ് ഡസ്ക്
New Update

മസ്കറ്റ്: ഒമാനിലെ മുസന്ദം ​ഗവർണറേറ്റിൽ ഖസബ് തുറമുഖത്ത് ബോട്ടുകൾക്ക് തീപിടിച്ച് ഒരാൾ മരിച്ചു. ഒമ്പത് പേർക്ക് പരുക്കേറ്റു. മരിച്ചയാളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Advertisment

publive-image

മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. തുറമുഖത്തോട് ചേർന്ന് നിർത്തിയിട്ടിരുന്ന ബോട്ടിന് തീപിടിച്ച് പിന്നീട് മറ്റ് രണ്ട് ബോട്ടുകളിലേക്കും തീ പടരുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

അ​ഗ്നിശമന സേനയെത്തിയാണ് തീ പൂർണമായും അണച്ചത്. പരുക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദ​ഗ്ധ പരിചരണത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Advertisment