Advertisment

ജമ്മു കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പ്; കമ്മിഷനെതിരെ പ്രതിഷേധവുമായി ഒമര്‍ അബ്ദുള്ള

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂഡൽഹി: ജമ്മു കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തിയതി പ്രഖ്യാപിക്കാത്തതില്‍ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ പ്രതിഷേധവുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല.

ലോക്‌സഭയിലും രാജ്യസഭയിലും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് നല്‍കിയ ഉറപ്പും ഈയിടെ ഡൽഹിയില്‍ നടന്ന സര്‍വകക്ഷി യോഗത്തിലെടുത്ത തീരുമാനത്തിനും എന്തുപറ്റിയെന്ന് അദ്ദേഹം ട്വീറ്റിൽ പ്രതിഷേധിച്ചു. കനത്ത സൈനീക വിന്യാസമുണ്ടായിരിക്കെ തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ പ്രയാസമെന്താണെന്നും ഒമര്‍ അബ്ദുള്ള.

Advertisment