Advertisment

കോഴിക്കോട് സ്വര്‍ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; ഒരാള്‍ അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

Advertisment

കോഴിക്കോട് പന്തിരിക്കരയില്‍ സ്വര്‍ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിയായ മര്‍ഷിദ് ആണ് അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതിയായ സ്വാലിഹിന്റെ സംഘാംഗമാണ് മര്‍ഷിദ്.

അതേസമയം സംഭവത്തില്‍ അന്വേഷണം ക്വട്ടേഷന്‍ സംഘങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് നീക്കം. ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചാണ് ഇര്‍ഷാദിനെ സ്വര്‍ണ്ണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയതെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇതേ തുടര്‍ന്നാണ് പുതിയ നീക്കം. വെള്ളിയാഴ്ചയാണ് പെരുവണ്ണാംമൂഴി സ്വദേശി ഇര്‍ഷാദിനെ സംഘം തട്ടിക്കൊണ്ടു പോയത്.

കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്ത പത്തനംതിട്ട സ്വദേശിനിയില്‍ നിന്നും നിര്‍ണ്ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചെന്നാണ് സൂചന. കോന്നി സ്വദേശിയായ യുവതിയുടെ വിദേശത്തുള്ള ഭര്‍ത്താവാണ് ഇര്‍ഷാദിനെ സ്വര്‍ണ്ണക്കടത്ത് സംഘത്തിന് പരിചയപ്പെടുത്തി കൊടുത്തതെന്നാണ് സൂചന.

ദുബായില്‍ നിന്ന് കഴിഞ്ഞ മേയിലാണ് ഇര്‍ഷാദ് നാട്ടിലെത്തിയത്. തുടര്‍ന്ന് കോഴിക്കോട് നഗരത്തില്‍ ജോലി ചെയ്യുകയായിരുന്നു. ഈ മാസം ആറിനാണ് അവസാനമായി വീട്ടില്‍ വിളിച്ചത്. അതേസമയം വിദേശത്തുള്ള സഹോദരന്റെ ഫോണിലേക്ക് വാട്‌സ്ആപ് വഴി ഭീഷണി സന്ദേശം എത്തിയിരുന്നു. ഇര്‍ഷാദിനെ കെട്ടിയിട്ട ഫോട്ടോയും സംഘം അയച്ചുകൊടുത്തു. ഇര്‍ഷാദിനെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ കുടുംബം ഇന്ന് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി സമര്‍പ്പിക്കും.

Advertisment