Advertisment

വൺപ്ലസ് 8ടി സ്മാർട്ട്ഫോൺ ഒക്ടോബർ 14ന് പുറത്തിറങ്ങും 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

വൺപ്ലസ് 8ടി സ്മാർട്ട്ഫോൺ ഒക്ടോബർ 14ന് പുറത്തിറങ്ങും . വൺപ്ലസ് 8 പ്രോയ്ക്ക് സമാനമായി 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയായിരിക്കും ഈ ഡിവൈസിൽ ഉണ്ടായിരിക്കുക.ചില റിപ്പോർട്ടുകളിൽ വൺപ്ലസ് 8ടി സ്മാർട്ട്ഫോൺ സ്‌നാപ്ഡ്രാഗൺ 865 പ്ലസ് ചിപ്‌സെറ്റുമായിട്ടായിരിക്കും പുറത്തിറങ്ങുകയെന്നും വ്യക്തമാക്കുന്നുണ്ട്.

Advertisment

publive-image

ആൻഡ്രോയിഡ് 11 ഔട്ട് ഓഫ് ദി ബോക്സ് ബേസ്ഡ് ഓക്സിജൻ ഒ.എസ് 11 ആയിരിക്കും ഡിവൈസിന്റെ ഒഎസ് എന്നാണ് സൂചനകൾ. വൺപ്ലസ് 8ടി സ്മാർട്ട്ഫോൺ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ബേസിക്ക് വേരിയന്റിലും 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഹൈ എൻഡ് വേരിയന്റിലും പുറത്തിറങ്ങും.

വൺപ്ലസ് 8ടി സ്മാർട്ട്ഫോണിൽ എൽഇഡി ഫ്ലാഷുള്ള ക്വാഡ് ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ക്യാമറ മൊഡ്യൂളിൽ 48 എംപി പ്രൈമറി സെൻസർ, 16 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 5 എംപി മാക്രോ സെൻസർ, 2 എംപി പോർട്രെയിറ്റ് ലെൻസ് എന്നിവയും ഉണ്ടായിരിക്കും. ഡിവൈസിന്റ മുൻഭാഗത്ത് 32 എംപി സെൽഫി ക്യാമറയായിരിക്കും ഉണ്ടാവുക. പഞ്ച്-ഹോൾ കട്ട ഔട്ടിലായിരിക്കും ഈ ക്യാമറ സ്ഥാപിക്കുന്നത്.

tec news oneplus 8t
Advertisment