Advertisment

മാസങ്ങളോളം നീണ്ട ലീക്ക് റിപ്പോർട്ടുകൾക്കും കാത്തിരിപ്പിനും ശേഷം വൺപ്ലസിന്റെ വില കുറഞ്ഞ സ്മാർട്ട്ഫോണായ വൺപ്ലസ് നോർഡ് പുറത്തിറങ്ങി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

വൺപ്ലസിന്റെ വില കുറഞ്ഞ സ്മാർട്ട്ഫോണായ വൺപ്ലസ് നോർഡ് പുറത്തിറങ്ങി. ആൻഡ്രോയിഡ് 10 ഒ.എസിനെ അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസ് സോഫ്റ്റ്വെയറുമായിട്ടാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. ഈ പുതിയ മിഡ് റേഞ്ച് 5ജി സ്മാർട്ട്‌ഫോൺ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി 5ജി SoCയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ ലഭ്യമായിട്ടുള്ള ഏറ്റവും വില കുറഞ്ഞ 5ജി സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് വൺപ്ലസ് നോർഡ് 5ജി.

Advertisment

publive-image

എഫ്‌എച്ച്‌ഡി + റെസല്യൂഷനുള്ള 6.44 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുമായിട്ടാണ് വൺപ്ലസ് നോർഡ് പുറത്തിറക്കിയിരിക്കുന്നത്. ഈ 90Hz ഡിസ്പ്ലേ കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനുമായിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഈ ഡിസ്പ്ലെയിൽ ഉണ്ട്. ഡിവൈസിന്റെ പിൻ പാനലും ഗ്ലാസ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഫോണിന്റെ ഫ്രെയിം പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

ക്വാൽകോമിന്റെ ഏറ്റവും ശക്തമായ 700 സീരീസ് പ്രോസസറായ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി 5ജി SoCയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. 12 ജിബി വരെ റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഡിവൈസിൽ ഉണ്ട്. സ്റ്റോറേജ് വികസിപ്പിക്കുന്നതിനായി വൺപ്ലസ് നോർഡിൽ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടോ ഇയർഫോണിനും മറ്റുമായി 3.5 എംഎം ഹെഡ്‌ഫോൺ ജാക്കോ നൽകിയിട്ടില്ല.

വൺപ്ലസ് നോർഡിൽ മൊത്തം ആറ് ക്യാമറകളുണ്ട്, പിന്നിൽ നാല് സെൻസറുകളും മുന്നിൽ രണ്ട് സെൻസറുകളുമാണ് വൺപ്ലസ് നൽകിയിട്ടുള്ളത്. മുൻവശത്ത് 32 എംപി പ്രൈമറി സെൻസറും 8 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറയുമാണ് നൽകിയിട്ടുള്ളത്. ഇത്തരത്തിൽ സെൽഫി ക്യാമറ സെറ്റപ്പ് വരുന്ന ആദ്യ വൺപ്ലസ് സ്മാർട്ട്‌ഫോണാണ് ഇത്.

oneplus nord
Advertisment