Advertisment

കോവിഡ് ധനസഹായം: കർഷകത്തൊഴിലാളികൾക്ക് ഓൺലൈനായി അപേക്ഷിക്കാം

New Update

പാലക്കാട്: കേരള കർഷകത്തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായവർക്ക് കോവിഡ്- 19 ധനസഹായത്തിന് ഇനി അക്ഷയ കേന്ദ്രം വഴിയും മൊബൈൽ ഫോൺ വഴിയും w‌ww.karshakathozhilali.org എന്ന വെബ് സൈറ്റിലൂടെ അപേക്ഷിക്കാം.

Advertisment

publive-image

ആധാർ കാർഡ്, ബാങ്ക് പാസ്ബുക്കിന്റെ ആദ്യ പേജ്, അംഗത്വ പാസ് ബുക്കിന്റെ വിശദാംശങ്ങളടങ്ങിയ ആദ്യപേജ്, ഏറ്റവുമൊടുവിൽ അംശദായമടച്ചതു രേഖപ്പെടുത്തിയ പേജ്, ഈ രേഖകളിലെ പേരും വിലാസവും വ്യത്യാസമുണ്ടെങ്കിൽ അപേക്ഷകൻ അയാൾ തന്നെയാണെന്നു തെളിയിക്കുന്ന രേഖ തുടക്കിയവ അപ് ലോഡ് ചെയ്യണം.

ഒരു തവണ അപേക്ഷിച്ചവർ വെബ് സൈറ്റ് വഴി വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഇമെയിൽ വഴിയോ വാട്സാപ്പിലോ ഇനി അപേക്ഷ അയയ്ക്കരുത്. സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവരും 60 വയസ്സു തികഞ്ഞവരും അപേക്ഷിക്കേണ്ടതില്ലെന്നു ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യുട്ടീവ് ഓഫിസർ കെ. ലീന അറിയിച്ചു.

Advertisment