Advertisment

കുവൈറ്റില്‍ ഇഖാമ പുതുക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം: ഏപ്രില്‍ മുതല്‍ കുവൈറ്റില്‍ പ്രാബല്യത്തില്‍ വരും

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: ഇഖാമ പുതുക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരും. മാന്‍പവര്‍ അതോറിറ്റിയിലെ തൊഴില്‍ വിഭാഗം ഡയറക്ടര്‍ ഹസ്സന്‍ അല്‍ ഖാദര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

Advertisment

publive-image

സമയം ലാഭിക്കുന്നതിനും ജീവനക്കാരുടെ തൊഴില്‍ഭാരം കുറയ്ക്കുന്നതിനും പ്രയോജനപ്പെടുന്നതാകും പുതിയ സംവിധാനമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ 30 ലക്ഷത്തോളം വിദേശികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ഓണ്‍ലൈനായി ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്താല്‍ ഓഫീസുകളില്‍ പോകാതെ തന്നെ ഇഖാമ പുതുക്കാവുന്ന സംവിധാനമാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.

പങ്കാളികള്‍ക്കും മാതാപിതാക്കള്‍ക്കും മക്കള്‍ക്കുമുള്ള സന്ദര്‍ശക വിസകളും ഓണ്‍ലൈനായി ലഭ്യമാവും. വിദേശികളില്‍നിന്ന് ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് ഈടാക്കുന്നതിനുള്ള സംവിധാനം കൂടി ഏര്‍പ്പെടുത്താനുണ്ട്. നിലവില്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ പണം അടച്ചശേഷമാണു വീസ നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. ഇതുകൂടി ഓണ്‍ലൈനായി മാറുന്നതോടെ വിസ നടപടികള്‍ പൂര്‍ണ്ണമായി ഓണ്‍ലൈനാവും.

online procsee#april
Advertisment