പണം ലാഭം, ഗുണം ഏറെ – ഓണ്‍ലൈന്‍ പഠനത്തിനു പ്രിയമേറുന്നു

കൃഷ്ണന്‍കുട്ടി
Friday, March 23, 2018

ഇന്ത്യയിലെ ഇ ലേണിങ് ഇന്‍ഡസ്ട്രി, 2021 ല്‍ 200 കോടി ഡോളറിന്റേതാകുമെന്ന് കെ.പി.എം.ജി. ഗൂഗിളുമായി ചേര്‍ന്ന് നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. ഓണ്‍ലൈന്‍ ലേണിങിനു ലഭിക്കുന്ന അംഗീകാരത്തിന്റെ സൂചനയാണ് ഈ കണക്ക്.

ഓണ്‍ലൈന്‍ പഠനത്തിന് ക്ലാസ്‌റൂം പഠനത്തേക്കാള്‍ പ്രയോജനങ്ങള്‍ ഏറെയുണ്ട് എന്നതു തന്നെയാണ് ഈ സ്വീകാര്യതയ്ക്ക്  കാരണം.

റെഗുലര്‍ ക്ലാസില്‍ പോയി പഠിക്കുന്നതിനേക്കാള്‍ ഓണ്‍ലൈന്‍ വഴി പഠിക്കുമ്പോള്‍ ഫീസ് താരതമ്യേന കുറവാണ്. അതിനു പുറമേ, യാത്രയ്ക്കും കോഴ്‌സ് മെറ്റീരിയലുകള്‍ക്കും മറ്റ് അനുബന്ധ ആവശ്യങ്ങള്‍ക്കുമായി പണം മുടക്കേണ്ടി വരുന്നില്ല.

വീട്ടിലിരുന്ന് പഠിക്കാം എന്നതാണ് ഏറ്റവും വലിയ സൗകര്യം. ട്രാഫിക് ബ്ലോക്കില്‍പ്പെട്ട് തിരക്കുള്ള വാഹനത്തില്‍ യാത്ര ചെയ്യുന്നതിന്റെ ക്ഷീണം ഉണ്ടാകുകയില്ല. ക്ലാസില്‍ കൃത്യസമയത്ത് എത്തുവാനായി, ഭക്ഷണം കഴിക്കാതെയും കഴിച്ചുവെന്നു വരുത്തിത്തീര്‍ത്തും വീട്ടില്‍ നിന്ന് ഇറങ്ങേണ്ട.

ഉച്ചഭക്ഷണവും കൊണ്ട് ക്ലാസിലേക്ക് പോകേണ്ട. മഴയും വെയിലും കൊണ്ട് യാത്ര ചെയ്യേണ്ട. തിങ്ങിനിറഞ്ഞ, സുഖപ്രദമല്ലാത്ത സീറ്റില്‍ മണിക്കൂറുകളോളം ക്ലാസില്‍ ഇരിക്കേണ്ട. നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ച്, ഏറ്റവും സുഖകരമായ സാഹചര്യത്തില്‍ പഠിക്കാം.

ക്ലാസില്‍ പോകേണ്ടത്തതിനാല്‍ അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ക്കും യാത്രയ്ക്കും വേണ്ടി ചെലവഴിക്കുന്ന സമയം ലാഭിക്കാന്‍ കഴിയും.

ഓണ്‍ലൈനില്‍ പഠനസമയം നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് ക്രമീകരിക്കാം. അതിരാവിലെയോ രാത്രിയിലോ നിങ്ങള്‍ക്ക് ഏറ്റവും പഠിക്കാന്‍ ഇഷ്ടപ്പെട്ട സമയത്ത് പഠിക്കാം. വ്യക്തിപരമായ ആവശ്യങ്ങള്‍ വന്നാലും പഠനം മുടങ്ങാത്ത വിധത്തില്‍ പഠനസമയം ക്രമീകരിക്കാനാകും.

ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കൂറും ഓണ്‍ലൈന്‍ ലഭ്യമായതിനാല്‍ എപ്പോള്‍ വേണമെങ്കിലും പഠിക്കാം. ലാപ്പ്‌ടോപ്പോ ടാബോ സ്മാര്‍ട്ട് ഫോണോ ഉണ്ടായാല്‍ മതി, കോഴ്‌സ് കണ്ടന്റ് എവിടേക്കും നിങ്ങളുടെ കൂടെ പോരും.

ജോലി ചെയ്യുന്നതിനോടൊപ്പം പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഓണ്‍ലൈനിലൂടെയുള്ള പഠനം പുതിയ അവസരം നല്‍കുന്നു.

ഓണ്‍ലൈന്‍ വഴി പഠിക്കുന്നവര്‍ക്ക് ടെക്‌നിക്കല്‍ സ്‌കില്‍ വര്‍ധിക്കും. അത് ഭാവിയില്‍ കൂടുതല്‍ ഗുണകരമാകും. നീറ്റ്, കേരള എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷകളുടെ ഓണ്‍ലൈന്‍ കോച്ചിംഗിനായി www.silverbullet.in ല്‍ ചേരാം.

×