Advertisment

ഉത്തരവാദിത്തമുളള ന്യായാധിപന്‍മാര്‍ പ്രധാനമന്ത്രിയെ പ്രകീര്‍ത്തിക്കുന്നത് ആശങ്കയുളവാക്കുന്നത്, സി എ എ ,എന്‍ ആര്‍ സി വിഷയങ്ങളില്‍ ശക്തമായ നിലപാട് എടുത്തത്‌ കോണ്ഗ്രസ് മാത്രം .ടി.എന്‍ പ്രതാപന്‍ എം.പി.

author-image
admin
New Update

റിയാദ് :പൗരത്വ വിഷയത്തില്‍ ശക്തമായ നിലാപാട് എടുത്തത് കോണ്‍ഗ്രസ്‌ മാത്രം പാര്‍ലി മെന്റില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക് വേണ്ടി അമിത് ഷായുടെയും മോഡിയുടെയും മുഖത്ത് നോക്കി രണ്ടു ദിനോസറുകളല്ല ഇന്ത്യയെന്ന് പറയാന്‍  ധൈര്യം കാണിച്ചത് കോണ്‍ഗ്രസ്‌ നേതാവായ കബില്‍ സിബലാണ്,ഡല്‍ഹി കലാപത്തില്‍ അമിത് ഷായുടെ രാജി ആവിശ്യപെട്ടതും രാഷ്‌ട്ര പതിയെ കണ്ടു പറഞ്ഞതും സോണിയാഗാന്ധിയുടെ നേതൃത്തത്തില്‍ കോണ്‍ഗ്രസ്‌ ആണ് ടി.എന്‍ പ്രതാപന്‍ പറഞ്ഞു .രാഹുല്‍ ഗാന്ധിയെ കാന്മാനില്ലായെന്നുള്ള പ്രചാരണം സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ്. സുപ്രീം കോടതിയിലുളള  പൗരത്വ ഭേദഗതി നിയമത്തിനെതിരെ  ഹര്‍ജി കേന്ദ്ര സര്‍ക്കാര്‍ ബോധ പൂര്‍വ്വം വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണ്   നാല് ആഴ്ച കഴിഞ്ഞ് ഹര്‍ജി പരിഗണിക്കുമെന്ന് ജനുവരി 22ന് കോടതി പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ എതിര്‍ സത്യവാങ്ങ് മൂലം കേന്ദ്ര സര്‍ ക്കാര്‍ സമര്‍പ്പിച്ചിട്ടില്ലെന്നും ടി എന്‍ പ്രതാപന്‍ എം.പി  കുറ്റ പ്പെടുത്തി. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം റിയാദില്‍ എത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

Advertisment

publive-image rbt

ഉത്തരവാദിത്തമുളള ന്യായാധിപന്‍മാര്‍ പ്രധാനമന്ത്രിയെ പ്രകീര്‍ത്തിക്കുന്നത് ആശങ്കയുളവാക്കു ന്നതാണ്. എങ്കിലും പരമോന്നത കോടതിയില്‍ വിശ്വാസമുണ്ട്.  ഭരണാധികാരികളുടെ പ്രവൃര്‍ ത്തികള്‍ നിരീക്ഷിക്കാനുളള ചുമതല ന്യായാധിപന്‍മാര്‍ക്കുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ചില ആശങ്കകള്‍ നിലനില്‍ക്കുന്നു.ഒരു ജന പ്രതിനിധി എന്ന നിലയിലും  പൗരന്‍ എന്ന നിലയിലും നിയമത്തെ പൂര്‍ണമായി വിശ്വസിക്കുന്നു.

റിയാദിലെ അറിയപ്പെടുന്ന കലാ സാംസ്കാരിക ജീവകാരുണ്ണ്യ സംഘടനയായ സാരംഗി കലാസാം സ്കാരിക വേദി, അന്തരിച്ച മുൻ കേരള സ്പീകർ ശ്രീ. ജി. കാർത്തികേയന്റെ പേരിലുള്ള ജി. കാർത്തികേയൻ സ്മാരക വോയിസ്‌ ഓഫ് ഡെമോക്രസി പുരസ്കാരം തൃശൂരിന്റെ എംപി. ടി. എൻ. പ്രതാപന് ഇന്നു വൈകീട്ട് നോഫാ ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രൗഢോജ്വലമായ ചടങ്ങിൽ വെച്ച് ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ പ്രദീപ്‌ സിംഗ് രാജ് പുരോഹിത് സമ്മാനിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു

 

&feature=youtu.be

ലോകസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട നാൾ മുതൽ താൻ മെമന്റോകളും പൂച്ചെണ്ടുകളും ഷാളുകളും സ്വീകരിക്കില്ലെന്നും തന്നോടുള്ള സ്നേഹത്തിന് പുസ്തകങ്ങൾ സമ്മാനമായി നൽകി യാൽ മതിയെന്നും ശ്രീ. പ്രതാപൻ. എം. പി. പറഞ്ഞിരുന്നു. അങ്ങിനെ ലഭിക്കുന്ന പുസ്തകങ്ങൾ കൊണ്ട് ഒരു ഗ്രന്ഥശാല സ്ഥാപിക്കുമെന്നും  തന്‍റെ നിലപാടിനെ ഇരുകൈയും നീട്ടി സ്വീകരിച്ച മലയാളികൾ ഇതുവരെ നൽകിയ അക്ഷര സമ്മാനങ്ങൾ 20000 കവിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയത്തിനപ്പുറം കേരളത്തിനകത്തും ഇപ്പോൾ ഇന്ത്യൻ പാർലമെന്റിലും മതേതരത്വം കാത്തുസൂക്ഷിക്കുന്നതിനു വേണ്ടിയും ജനാധിപത്യവും ഭരണഘടനയും ഭീതിദമായ വെല്ലുവിളി നേരിടുന്ന രാജ്യത്ത് രാഷ്ട്രീയത്തിനപ്പുറം ജനാധിപത്യാവകാശങ്ങൾക്കു വേണ്ടിയും ഭരണഘടനാ മൂല്യങ്ങൾക്കു വേണ്ടിയും നിലകൊള്ളുന്ന പൊതുപ്രവർത്തകൻ എന്നാ നിലക്കാണ് അദ്ദേഹം ഈ അവാര്ഡിനു അർഹനായത്. പ്രശസ്തി പത്രവും പുരസ്ക്കാരമായി ലോകത്ത് ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടതിലെ ഏറ്റവും വലിയ ഭരണഘടനയുടെ എഡിഷനായ പി.എം ബക്ഷിയുടെ ഇന്ത്യൻ ഭരണഘടനയും ആയിരം പുസ്തകങ്ങളും ചേർന്ന അക്ഷര സമ്മാനം ടി എൻ. പ്രതാപൻ. എം. പി. ക്കു നൽകി ആദരിക്കും..

നോഫാ ഓഡിറ്റോറിയത്തിൽ നടക്കുന്ന വാർഷികാഘോഷ ചടങ്ങിന് മാറ്റ് കൂട്ടാൻ പ്രശസ്ത പിന്നണി ഗായകൻ എടപ്പാൾ വിശ്വനാഥന്റെ ഗാനമേളയും അരങ്ങേറും വാര്‍ത്താസമ്മേളന ത്തില്‍  ചെയർമാൻ സലീം കളക്കര , പ്രോഗ്രാം കൺവീനർ സുരേഷ് ശങ്കർ , വൈസ് പ്രസിഡന്റ്  സകീർ ദാനത്ത്‌ ,രക്ഷാധികാരി, ഷാജി സോനാ ,ഷംസു കളക്കര എന്നിവർ സംബന്ധിച്ചു.

Advertisment