Advertisment

ആരാധകർക്ക് കൈ കൊടുത്ത ശേഷം ഡെറ്റോൾ ഉപയോഗിച്ച് കൈ കഴുകുന്ന വിജയ്’; ഇതാണ് യഥാർത്ഥ അഭിനയമെന്ന് സംവിധായകൻ

author-image
ഫിലിം ഡസ്ക്
Updated On
New Update

ടൻ വിജയ്‌ക്കെതിരെ ആരോപണവുമായി സംവിധായകൻ സാമി. ആരാധകർക്ക് കൈകൊടുത്ത ശേഷം വിജയ് ഡെറ്റോൾ ഉപയോഗിച്ച് കൈ കഴുകുമെന്നാണ് സാമിയുടെ ആരോപണം. വീഡിയോയിലൂടെയാണ് വിജയിയെ വിമർശിച്ച് സാമി രംഗത്തെത്തിയത്. പരാമർശം വിവാദമായതോടെ സാമിക്കെതിരെ പ്രതിഷേധവുമായി വിജയ് ഫാൻസ് രംഗത്തെത്തി.

Advertisment

publive-image

വിജയ് ജീവിതത്തിൽ വലിയ നടനാണ്. ആരാധകർക്കൊപ്പം ഫോട്ടോയെടുക്കാൻ നിന്നുകൊടുക്കും. ആരാധകരാണ് തന്റെ നെഞ്ചിൽ കുടിയിരിക്കുന്ന ദൈവങ്ങളെന്ന് പറയും. എന്നാൽ ആരാധകർക്കൊപ്പം നിന്ന് ഫോട്ടോയെടുത്ത് കൈയും കൊടുത്തതിന് ശേഷം വിജയ് അകത്ത് ചെന്ന് ഡെറ്റോൾ ഉപയോഗിച്ച് കൈകഴുകുകയാണ് ചെയ്യുന്നതെന്ന് സാമി പറയുന്നു. ഇത് താൻ കണ്ടിട്ടുണ്ടെന്നും ഇതാണ് വിജയിയുടെ യഥാർത്ഥ അഭിനയമെന്നും സാമി പറയുന്നു.

ബിഗിൽസ ഓഡിയോ ലോഞ്ചിനിടെ വിജയ് സംസാരിച്ച കാര്യങ്ങൾക്കെതിരേയും സാമി തുറന്നടിച്ചു. രജനികാന്തിനെപ്പോലെ അഭിനയിക്കുക മാത്രമാണ് ചെയ്യേണ്ടതെന്നും ദയവ് ചെയ്ത് വാ തുറക്കരുതെന്നും സാമി കൂട്ടിച്ചേർത്തു.

വീഡിയോ വൈറലായതോടെ സാമിക്കെതിരെ രൂക്ഷ വിമർശനവുമായി വിജയ് ഫാൻസ് രംഗത്തെത്തി. താരത്തെ താറടിക്കാനുള്ള മനഃപൂർവമായ ശ്രമം ആണെന്നും സിനിമയൊന്നും ഇല്ലാത്ത സാഹചര്യത്തിൽ വിവാദമുണ്ടാക്കി ശ്രദ്ധ നേടാനാണ് സാമിയുടെ ശ്രമമെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.

Advertisment