Advertisment

ഉമ്മൻ ചാണ്ടിക്ക് ആദരമായി ഫ്രണ്ട്സ് ഓഫ് കുമ്പനാട് തപാൽ സ്റ്റാംപ് പുറത്തിറക്കി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

അൻപത് സുവർണ്ണ വർഷങ്ങൾ നിയമസഭയിൽ കുഞ്ഞൂഞ്ഞ് എന്ന പേരിൽ ഫ്രണ്ട്സ് ഓഫ് കുമ്പനാടും തപാൽ വകുപ്പും ചേർന്ന് പുറത്തിറക്കിയ സ്റ്റാംപ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രകാശനം ചെയ്യുന്നു.

പുതുപ്പള്ളി: നിയമസഭാംഗത്വത്തിന്റെ സുവർണ്ണ ജൂബിലിയുടെ നിറവിലായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആദരമായി പത്തനംതിട്ട ജില്ലയിലെ കുമ്പനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന സാമൂഹിക സംഘടനയായ ഫ്രണ്ട്സ് ഓഫ് കുമ്പനാട് തപാൽ വകുപ്പുമായി ചേർന്ന് സ്റ്റാംപ് പുറത്തിറക്കി.

അൻപത് സുവർണ്ണ വർഷങ്ങൾ നിയമസഭയിൽ കുഞ്ഞൂഞ്ഞ് എന്ന പേരിലുള്ള തപാൽ സ്റ്റാംപ് പുതുപ്പള്ളിയിൽ നടന്ന ചടങ്ങിൽ ഉമ്മൻ ചാണ്ടി പ്രകാശനം ചെയ്തു.

publive-image

ഫ്രണ്ട്സ് ഓഫ് കുമ്പനാടിന്റെ പ്രസിഡന്റ് സുബിൻ നീറുംപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. തോമസ് ജേക്കബ്, പോസ്റ്റൽ വകുപ്പ് മുൻ ഉദ്യോഗസ്ഥൻ ബാബു തോമസ്, രാജു വെട്ടിത്തറ, ബോബി ചേന്നാട്ട് എന്നിവർ പ്രസംഗിച്ചു.

കേരളത്തിൽ ആദ്യമായിട്ടാണ് ഒരു മുൻ മുഖ്യമന്ത്രിയും എംഎൽഎയമായ ഒരു വ്യക്തിയുടെ നിയമസഭയിൽ അൻപത് വർഷം പൂർത്തികരിക്കുന്ന അവസരത്തിൽ തപാൽ വകുപ്പുമായി യോജിച്ച് സ്റ്റാംപ് പുറത്തിറക്കുന്നത്.

ആൾക്കൂട്ടത്തിൽ നില്ക്കാൻ ആഗ്രഹിക്കുന്നയാൾ എന്ന നിലയിൽ തന്റെ ജീവിതത്തിലെ ഒരു അസാധാരണമായ സംഭവത്തിൽ ഫ്രണ്ട്സ് ഓഫ് കുമ്പനാട് തപാൽ വകുപ്പുമായി ചേർന്ന് സ്റ്റാംപ് ഇറക്കിയതിൽ വളരെ സന്തോഷമുണ്ടെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

അദ്ദേഹത്തോട് മാനസികമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന സുബിൻ നീറുംപ്ലാക്കലിന്റെയും തപാൽ വകുപ്പിലെ ഉദ്യോഗസ്ഥനായ ജി സുജിത്തിന്റെയും മേൽനോട്ടത്തിലാണ് സ്റ്റാംപ് രൂപകല്പന ചെയ്തത്.

Advertisment