Advertisment

സെക്സ് കൂടുതല്‍ ആസ്വദിക്കുന്നതിനായി ഇരുമ്പുവളയം ഉപയോ​ഗിച്ച യുവാവിന് കിട്ടിയത് എട്ടിന്‍റ പണി...ഒടുവില്‍ ലിം​ഗത്തില്‍ കുടുങ്ങിയ ഇരുമ്പു വളയം പുറത്തെടുത്തത് ശസ്ത്രക്രിയ വഴി

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

ശസ്ത്രക്രിയയിലൂടെ 40 കാരന്‍റെ ലിം​ഗത്തില്‍ കുടുങ്ങിയ ഇരുമ്പു വളയം പുറത്തെടുത്തു. സെക്സ് കൂടുതല്‍ ആസ്വദിക്കുന്നതിനായാണ് യുവാവ് ഇരുമ്പുവളയം ഉപയോ​ഗിച്ചിരുന്നത്. സഹിക്കാനാവാത്ത വേദനയോട് കൂടിയാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗ്യാസ് മെറ്റല്‍ കട്ടര്‍ ഉപയോ​ഗിച്ചാണ് വളയം ലിം​ഗത്തില്‍ നിന്ന് മുറിച്ച്‌ മാറ്റിയത്.

Advertisment

publive-image

വളയത്തിന് 3 മില്ലീമീറ്റര്‍ വണ്ണമുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. തുടര്‍ച്ചയായി ഇയാള്‍ ഇരുമ്പുവളയം ഉപയോ​ഗിച്ചത് കാരണം ലിം​ഗത്തിന്‍റെ അഗ്രചര്‍മ്മത്തില്‍ വീക്കം ഉണ്ടായിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു.

യുവാവിന് വേദന തുടങ്ങിയിട്ട് രണ്ടാഴ്ച്ചയോളമായെന്നും അത് കൊണ്ട് തന്നെ മൂത്രമൊഴിക്കാനുമൊക്കെ ഇയാള്‍ ഏറെ പ്രയാസപ്പെട്ടിരുന്നു. പരിശോധനയില്‍ യുവാവിന്‍റെ മൂത്രനാളിയില്‍ സംയുക്തകോശം രൂപം കൊള്ളാന്‍ തുടങ്ങിയെന്നും മനസിലായെന്നും ഡോ.വെങ്കട്ട് പറഞ്ഞു. വളയം ഉടന്‍ ലിം​ഗത്തില്‍ നിന്ന് നീക്കം ചെയ്തില്ലെങ്കില്‍ അത് യുവാവിന്റെ ജീവന് പോലും ആപത്താകുമായിരുന്നു.

തുടക്കത്തില്‍ രക്തക്കുഴലുകള്‍ വീര്‍ക്കുകയും വളയം ലിം​ഗത്തില്‍ നിന്ന് മുറിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവിലാണ് ​ഗ്യാസ് മെറ്റര്‍ കട്ടര്‍ ഉപയോ​ഗിച്ച്‌ വളയം പുറത്തെടുത്തത്.

operation theature
Advertisment