Advertisment

5 ജി പിന്തുണയുള്ള ഓപ്പോ എ 72 സ്മാർട്ട്‌ഫോൺ ഒടുവിൽ ചൈനയിൽ അവതരിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

5 ജി പിന്തുണയുള്ള ഓപ്പോ എ 72 സ്മാർട്ട്‌ഫോൺ ഒടുവിൽ ചൈനയിൽ അവതരിപ്പിച്ചു. ഈ മാസം അവസാനം ചൈനയിൽ ഈ സ്മാർട്ട്‌ഫോൺ വിൽപ്പനയ്‌ക്കെത്തും. ഓപ്പോ എ 72 5 ജി വില ഏകദേശം 20,500 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.

Advertisment

publive-image

അതേ വിലയ്ക്ക് കമ്പനി 8 ജിബി റാം+ 128 ജിബി സ്റ്റോറേജ് മോഡലും വിൽക്കുന്നു. ഓപ്പോയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോർ വഴിയും ചൈനയിലെ മറ്റ് റീട്ടെയിലർ സൈറ്റുകൾ വഴിയും ഈ സ്മാർട്ട്‌ഫോൺ വിൽപ്പനയ്‌ക്കെത്തും. നേരത്തെ പ്രഖ്യപ്പിച്ച ഓപ്പോ എ 72 4 ജിയുടെ പിൻഗാമിയാണിത്.

സിമ്പിൾ ബ്ലാക്ക്, നിയോൺ, ഓക്സിജൻ വയലറ്റ് എന്നിവ ഉൾപ്പെടെ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ഫോൺ ലഭ്യമാകും. ഇപ്പോൾ അതിന്റെ ആഗോള ലോഞ്ച് എപ്പോഴാണെന്ന് ഒരു വ്യക്തതയുമില്ല. ഓപ്പോ എ 72 5 ജി 6.5 ഇഞ്ച് ഡിസ്പ്ലേ, ട്രിപ്പിൾ ക്യാമറ സജ്ജീകരണം, 4,040mAh ബാറ്ററി എന്നിവയാണ് ഇതിന്റെ മികച്ച സവിശേഷതകളിൽ ചിലത്.

നിലവിൽ, അന്താരാഷ്ട്ര വിപണികളിൽ ഈ ഫോണിന്റെ വിലനിർണ്ണയത്തെക്കുറിച്ചും ലഭ്യതയെക്കുറിച്ചും ഒരു വിവരവുമില്ല. 5 ജിബി മോഡം മാത്രമല്ല, 4 ജി മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ മറ്റ് ചില മാറ്റങ്ങളും ഈ ഫോണിനുണ്ട്.

oppo 5g ഓപ്പോ എ 72 5 ജി
Advertisment