Advertisment

ഓപ്പോ F15 സ്മാർട്ട്ഫോൺ ഇനിമുതൽ 4 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിലും ലഭ്യമാകും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഓപ്പോ F15 സ്മാർട്ട്ഫോൺ ഇനിമുതൽ 4 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിലും ലഭ്യമാകും. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റുമായാണ് കമ്പനി ഈ ഡിവൈസ് ജനുവരിയിൽ വിപണിയിലെത്തിച്ചത്.

Advertisment

publive-image

പിന്നീട് സ്മാർട്ട്ഫോണിന്റെ കുറഞ്ഞ റാമുള്ള വേരിയന്റ് പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഓപ്പോ F15 4ജിബി റാം വേരിയന്റ് ആമസോൺ ഇന്ത്യ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഡിവൈസിന്റെ വില ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

മുംബൈ ആസ്ഥാനമായുള്ള റീട്ടെയിലറായ മഹേഷ് ടെലികോം പുറത്ത് വിട്ട കണക്കനുസരിച്ച് ഓപ്പോ F15 സ്മാർട്ട്ഫോണിന്റെ 4 ജിബി റാം വേരിയന്റിന് 16,990 രൂപയായിരിക്കും വില. 18,000 രൂപയിൽ താഴെ വിലയിലായിരിക്കും ഓപ്പോ F15 സ്മാർട്ട്ഫോണിന്റെ കുറഞ്ഞ റാമുള്ള വേരിയന്റ് പുറത്തിറങ്ങുക എന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. യൂണികോൺ വൈറ്റ്, ലൈറ്റനിങ് ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളിലായിരിക്കും ഡിവൈസ് ലഭ്യമാവുക.

oppo f 15
Advertisment