Advertisment

നമ്മള്‍ സര്‍ബത്തുണ്ടാക്കി ആളുകള്‍ക്ക് നല്‍കാന്‍ ഉപയോഗിക്കുന്ന നാരങ്ങ അദ്ദേഹം പ്രാര്‍ത്ഥനയ്ക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്നു ; റഫാല്‍ വിമാനം ഏറ്റുവാങ്ങിയപ്പോള്‍ ശാസ്ത്ര പൂജ നടത്തിയ രാജ്‌നാഥ് സിംഗിനെ പരിഹസിച്ച് ഉവൈസി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

മുംബൈ : റഫാല്‍ വിമാനം ഏറ്റുവാങ്ങിയപ്പോള്‍ ശാസ്ത്ര പൂജ നടത്തിയ രാജ്‌നാഥ് സിംഗിനെ പരിഹസിച്ച്‌ മജ്‌ലിസ് ഇ ഇത്തെഹാദുല് മുസ്ലിമീന്‍ തലവന്‍ അസദുദ്ദീന് ഒവൈസി. സര്‍ബത്തുണ്ടാക്കി ആളുകള്‍ക്ക് നല്‍കാന്‍ നമ്മള്‍ ഉപയോഗിക്കുന്ന നാരങ്ങ അദ്ദേഹം പ്രാര്‍ത്ഥനയ്ക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്നു’വെന്ന് അസദുദ്ദീന് ഒവൈസി പറഞ്ഞു.

Advertisment

publive-image

ഫ്രാന്‍സില്‍ നിര്‍മ്മിച്ച യുദ്ധവിമാനം ഒക്ടോബര്‍ 9ന് ഇന്ത്യക്ക് കൈമാറുന്നതിനിടെയാണ് രാജ്‌നാഥ് സിംഗ് ശാസ്ത്ര പൂജ നടത്തിയത്.

മുംബൈയില്‍ ഒരു യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഒവൈസി. പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിംഗ് നാരങ്ങ ഉപയോഗിച്ചതിനെയടക്കമാണ് ഒവൈസി പരിഹസിച്ചത്. ഒവൈസിയുടെ പ്രസ്താവന വിവാദമായിട്ടുണ്ട്.

ഒക്ടോബര്‍ 21 ന് നടക്കാനിരിക്കുന്ന മുംബൈ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് ഒവൈസി മുംബൈയിലെത്തിയത്.

Advertisment