Advertisment

പി ചിദംബരത്തിന്‍റെ വസതിയിൽ സിബിഐ സംഘമെത്തി: ചിദംബരം വീട്ടിലില്ലെന്ന വിവരം നൽകിയതോടെ സിബിഐ സംഘം പ്രാഥമിക വിവരങ്ങൾ അന്വേഷിച്ച് മടങ്ങി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ദില്ലി: മുൻ ധനമന്ത്രി പി ചിദംബരത്തിന്‍റെ ദില്ലിയിലെ വസതിയിൽ സിബിഐ സംഘമെത്തി. ആറ് പേരടങ്ങിയ ഉദ്യോഗസ്ഥസംഘമാണ് ചിദംബരത്തിന്‍റെ വീട്ടിലെത്തിയത്.

Advertisment

publive-image

ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ ദില്ലി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെതിരെ മുൻ ധനമന്ത്രി പി ചിദംബരം സുപ്രീംകോ‍ടതിയെ സമീപിക്കാനൊരുങ്ങുന്നതിനിടെയാണ് സിബിഐയുടെ നീക്കം.

എന്നാൽ ചിദംബരം വീട്ടിലില്ലെന്ന വിവരം നൽകിയതോടെ സിബിഐ സംഘം പ്രാഥമിക വിവരങ്ങൾ അന്വേഷിച്ച് മടങ്ങിപ്പോയി.

ദില്ലി ഹൈക്കോടതിയുടെ നടപടി നീതിപൂർവമോ, തെളിവുകൾ പരിശോധിച്ചുള്ളതോ അല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി ചിദംബരം സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

കപിൽ സിബലിന്‍റെ നേതൃത്വത്തിലുള്ള നിയമവിദഗ്‍ധരുടെ സംഘമാണ് സുപ്രീംകോടതിയിൽ ദില്ലി ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് അപേക്ഷ നൽകുക. എത്രയും പെട്ടെന്ന് അപേക്ഷ പരിഗണിക്കണമെന്ന് നിയമസംഘം ആവശ്യപ്പെടാനിരിക്കുകയാണ്.

Advertisment