Advertisment

പാക്കിസ്ഥാന്റെ പാട്ട് ഈച്ചകോപ്പിയടിച്ച് ഇന്ത്യന്‍ സൈന്യത്തിനായി പാടി ബിജെപി എംഎല്‍എ

New Update

ഹൈദരാബാദ്: എന്നും വിവാദ പ്രസ്താവനകളാല്‍ വാര്‍ത്തകളില്‍ നിറയുന്ന വ്യക്തിയാണ് തെലങ്കാനയില്‍ നിന്നുള്ള ബിജെപി എംഎല്‍എ താക്കൂര്‍ രാജ സിംഗ് ലോത്ത.

Advertisment

publive-image

ഹൈദരാബാദിലെ ഗോഷ്മഹാല്‍ മണ്ഡലത്തെ തെലങ്കാന നിയമസഭയില്‍ പ്രതിനിധീകരിക്കുന്ന ഇദ്ദേഹം രാമനവമി പ്രമാണിച്ച് തന്‍റെ ട്വിറ്ററിലൂടെ ഒരു ഗാനം പുറത്തിറക്കി.

ഇദ്ദേഹം തന്നെ ഈണം നല്‍കി രചിച്ച 'ഹിന്ദുസ്ഥാന്‍ സിന്ദാബാദ്' എന്ന ഗാനം, ഇന്ത്യന്‍ സൈന്യത്തിനുള്ള ആദരവ് എന്ന പേരിലാണ് ഇറക്കിയത്.

എന്നാല്‍ വൈകാതെ പാകിസ്ഥാന്‍ സൈന്യം ഈ ഗാനത്തിന് എതിരെ രംഗത്ത് വന്നു. പാകിസ്ഥാന്‍ ആര്‍മി മാര്‍ച്ച് 23ന് പാകിസ്ഥാന്‍ ദിനത്തിനോട് അനുബന്ധിച്ച് മീഡിയ വിംഗ് വഴി ഇറക്കിയ ഗാനത്തിന്‍റെ ഈച്ചകോപ്പിയാണ് ഗാനം. സഹീര്‍ അലി ബാഗയാണ് ഗാനം രചിച്ചത് എന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

Advertisment