Advertisment

 ഇരട്ടിയിലധികം വെള്ളം തുറന്നു വിട്ട് ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്റെ പ്രതികാര നടപടി ;  പഞ്ചാബിലെ അതിര്‍ത്തി ഗ്രാമങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍  , അതീവ ജാഗ്രത നിര്‍ദേശം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഛണ്ഡീഗഢ് : ഇരട്ടിയിലധികം വെ ള്ളം തുറന്നുവിട്ട് ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്റെ പ്രതികാര നടപടി. ഇതോടെ പഞ്ചാബിലെ അതിര്‍ത്തി ഗ്രാമങ്ങള്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്.

Advertisment

publive-image

ഫിറോസ്പുര്‍ ജില്ലയിലുള്ള ഗ്രാമങ്ങളാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. പാകിസ്ഥാന്‍ കൂടുതല്‍ വെള്ളം ഒഴുക്കിവിട്ടതിനെ തുടര്‍ന്ന് ടെണ്ടിവാല ഗ്രാമത്തിലുള്ള ഒരു തടയണക്ക് കേടുപാട് സംഭവിച്ചതാണ് ഗ്രാമങ്ങളിലേക്ക് വെള്ളം കയറാന്‍ കാരണമായത്.

സംഭവ സ്ഥലത്ത് ജില്ലാ ഭരണകൂടം അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി സൈന്യത്തേയും ദേശീയ ദുരന്ത നിവരാണ സേനയേയും അവിടെ വിന്യസിച്ചിട്ടുണ്ട്. സത്ലജ് നദിക്കരയില്‍ താമസിക്കുന്നവര്‍ക്ക് മാറിത്താമസിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Advertisment