Advertisment

കോവിഡ് വ്യാപനം: പാലാ നഗരസഭാ പ്രദേശത്ത് കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

New Update

പാലാ: ഒരിടവേളയ്ക്കു ശേഷം നഗരസഭയുടെ ചില പ്രദേശങ്ങളിൽ ഏതാനും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്,പുതിയ കോ വിഡ് മാനദണ്ഡപ്രകാരം രോഗബാധിതരുടെ പരിസരം മാത്രം മൈക്രോ കണ്ടയ്മെൻറ് സോണായി മാറും മൈക്രോ കണ്ടയ്മെൻ്റ് സോണിൽ ഒരു പോസിറ്റീവ് കേസിൻ്റെ ചുറ്റുവട്ടം മാത്രമേ ഇതിൽ ഉൾപ്പെടുന്നുള്ളു.

Advertisment

publive-image

ഇപ്രകാരമാണ് ഇപ്പോൾ നഗരസഭയിൽ 11, 20, 26 വാർഡുകളിലെ ചില ഭാഗങ്ങൾ മാത്രം ഉൾപ്പെടുത്തപ്പെട്ടിട്ടുള്ളത് . .ഇതേ തുടർന്ന് നഗരസഭാ ആരോഗ്യ വിഭാഗം നീരിക്ഷണം ശക്തമാക്കി. വ്യാപാരികൾക്കോ, ഗതാഗതത്തിനോ, സഞ്ചാരസ്വാതന്ത്രത്തിനോ ഇപ്പോൾ യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല .

ആയതിനാൽ ആശങ്കപെടാനില്ലെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ എല്ലാവരും ജാഗ്രതയോടെ കർശനമായി പാലിക്കണമെന്ന് നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കരയും വൈസ് ചെയർമാൻ സിജി പ്രസാദും ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലംപറമ്പിലും അറിയിച്ചു.

കോവി ഡ് ബാധിതർ മറ്റ് സമ്പർക്കങ്ങൾ ഒഴിവാക്കി ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിച്ച് ചികിത്സയിൽ ഇരിക്കുകയും ഇവരുമായി സമ്മർക്കം ഉണ്ടായിരുന്നവർ ക്വോറന്റെൻ പാലിക്കുകയും ചെയ്ത് രോഗവ്യാപനം ഉണ്ടാവാതെ ശ്രദ്ധിക്കണമെന്നും നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചു. കോ വിഡ് റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ കോവിഡ് പ്രതിരോധ ചട്ടങ്ങൾ കർശനമായി നടപ്പാക്കും. ഏവരും സഹകരിക്കണമെന്ന് ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര ആവശ്യപ്പെട്ടു.

Advertisment