Advertisment

പാലാ ജനറൽ ആശുപത്രിയിൽ റേഡിയേഷൻ ചികിത്സാ ഉപകരണo സ്ഥാപിക്കുന്നതിന് പച്ചക്കൊടി

New Update

പാലാ: ജില്ലയിൽ വർദ്ധിച്ചു വരുന്ന ക്യാൻസർ രോഗ ചികിത്സക്കായി പാലായിലും കോബാൾട്ട് റേഡിയേഷൻ ഉപകരണo സ്ഥപിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പിനായുള്ള സംസ്ഥാന തല വികേന്ദ്രീകൃത ആസൂത്രണ കോ ഓർഡിനേഷൻ കമ്മിറ്റി ജില്ലാ പഞ്ചായത്തിന് അനുമതി നൽകി.

കോട്ടയം ജില്ലാ പഞ്ചായത്ത് സമർപ്പിച്ച പദ്ധതിക്കായാണ് അനുമതി ലഭിച്ചിരിക്കുന്നത്.

Advertisment

publive-image

മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ആവിഷ്കരിച്ച "ക്യാൻ കോട്ടയം ഫിറ്റ് കോട്ടയം " എന്ന പ്രൊജക്ടിന്റെ ഭാഗമായാണ് നിർദ്ദിഷ്ഠ പദ്ധതി ആവിഷ്കരിച്ചത്.ഈ പദ്ധതിയിൽ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളും ഗ്രാമ പഞ്ചായത്തുകളുo നഗരസഭകളും പങ്കാളികൾ ആവും. തദ്ദേശ സ്ഥാപനങ്ങൾ വകയിരുത്തുന്ന ഫണ്ടുകളും കൂടി ജില്ലാ പഞ്ചായത്ത് ശേഖരിച്ച് സംസ്ഥാന മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ മുഖാന്തിരമാണ് പദ്ധതി നടപ്പാക്കുക.

ഇത് സാദ്ധ്യമാകുമ്പോൾ ജില്ലയിൽ സർക്കാർ മേഖലയിലെ രണ്ടാമത് ഒരു റേഡിയേഷൻ ചികിത്സാകേന്ദ്രം കൂടി ജില്ലയിൽ ഉണ്ടാവുന്നു.

ഇപ്പോൾ തിരുവനന്തപുരം ആർ. സി.സി യേയും മറ്റും ആശ്രയിക്കുന്ന നൂറുകണക്കായ രോഗികൾക്ക് ഇവിടെ തന്നെ ചികിത്സ ലഭ്യമാവുകയും ചെയ്യും.

പാലാ ജനറൽ ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിലാണ് ഉപകരണം സ്ഥാപിക്കുക: പ്രമുഖ ഓങ്കോളജിസ്റ്റ് ഡോ: പി.എസ്‌. ശബരിനാഥിന്റെ കീഴിലുള്ള ചികിത്സാ വിഭാഗത്തിൽ 3000-ൽ പരം രോഗികളാണ് ഇപ്പോൾ ചികിത്സ തേടുന്നത്. കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സയും മരുന്നും സൗജന്യമായി ഇവിടെ നൽകി വരുന്നു.

കോട്ടയം ജില്ലാ പഞ്ചായത്ത് ഈ വർഷത്തെ വാർഷിക പദ്ധതിയിലും ഇതിനായി തുക വകയിരുത്തിയിട്ടുണ്ടെന്നും മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ എത്രയും വേഗം പദ്ധതി നടപ്പാക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മിയും അംഗം രാജേഷ് വാളി പ്ലാക്കലും അറിയിച്ചു.

പാലാ നഗരസഭ മുൻ വാർഷിക പദ്ധതിക്കാലത്തും അടുത്ത പദ്ധതിയിലും ഈ ചികിത്സാ ഉപകരണം സ്ഥാപിക്കുന്നതിനായി ഫണ്ട് വകയിരിത്തിയിട്ടുള്ളതായി നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കരയും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലം പറമ്പിലും പറഞ്ഞു.മുൻ എം.പി. ജോസ്.കെ.മാണിയുടെ ശ്രമഫലമായികേന്ദ്ര ആറ്റോമിക് എനർജി വകുപ്പും ഉപകരണ സഹായം വാഗ്ദാനം ചെയ്തിട്ടുള്ളതായി പാലാ ജനറൽ ആശുപത്രിയിലെ ക്യാൻസർ ചികിത്സാ വിഭാഗം ഡോ. പി. എസ്.ശബരീനാഥ് പറഞ്ഞു.

ജനകീയ ഇടപെടലുകളിൽ അദ്ദേഹം സന്തുഷ്ടി അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ ആർദ്രം ജില്ലാ കോ ർഡിനേറ്റർ ഡോ' അജയ് മോഹനനാണ് ഉപകരണത്തിനായുള്ള നിർദ്ദേശം സമർപ്പിച്ചത്. റേഡിയേഷൻ സുരക്ഷാ സൗകര്യമുള്ള കെട്ടിടം ഉണ്ടാവാത്തതിനാലാണ് ഉപകരണ സഹായം പ്രയോജനപ്പെടുത്തുവാൻ കഴിയാതെ വന്നത്.

ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് അറ്റോമിക് എനർജി റഗുലേറ്ററി ബോർഡിന്റെ അനുമതിയോടു കൂടിയുള്ള റേഡിയേഷൻ സുരക്ഷ ഉറപ്പാക്കുന്ന കെട്ടിടo കൂടി ഇവിടെ ആവശ്യമാണ്. വലിയ തുക ആവശ്യമായ കെട്ടിട നിർമ്മാണത്തിന് സാമ്പത്തിക സഹായം തേടി സർക്കാരിനെയും വിവിധ ഏജൻസികളെയും സമീപിച്ചിട്ടുള്ളതായി ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം ജയ്സൺമാന്തോട്ടവും പറഞ്ഞു.

Advertisment