Advertisment

പാലക്കാട് ടൗൺ നോർത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പി.ബാലൻ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട് ടൗൺ നോർത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പി.ബാലൻ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.കെ.പി.സി. സി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി സദസ്സ് ഉദ്ഘാടനം ചെയ്തു ജില്ലയിലെ കോൺഗ്രസ്സിൻ്റെ ചരിത്രത്തിൽ വിസ്മരിക്കാനാവത്തതാണ് ബാലേട്ടൻ്റെ നാമധേയം ജാഡകൾ ഇല്ലാത്ത പഛയായ മനുഷ്യൻ്റെ പ്രതിരൂപവും കോൺഗ്രസ്സ് പ്രവർത്തകരുടെ രക്ഷകനുമായിരുന്നു .

Advertisment

publive-image

ശത്രുവിൻ്റെ അസ്ഥിയിൽ കൊള്ളുന്ന ചാട്ടുളി പോലെയുള്ള പദപ്രയോഗങ്ങൾ രാഷ്ട്രീയ പ്രതിയോഗികളെ തളർത്താൻ കഴിവുള്ളതായിരുന്നു കോൺഗ്രസ്സിന് അടിസ്ഥാന വർഗ്ഗമായ കർഷക തൊഴിലാളി സംഘടിപ്പിച്ച് കൊണ്ട് ജില്ലയിലെ കോൺഗ്രസ്സ് പ്രസ്ഥാനത്തിന് ജനകീയ അടിത്തറപാകുന്നതിൽ പ്രധാനപങ്ക് വഹിച്ചു.

ജില്ലയിലെ കോൺഗ്രസ്സ് പ്രവർത്തകരുടെ മാർഗ്ഗദർശിയും മതൃക നേതാവുമായിരുന്നു ബാലേട്ടൻ എന്ന് ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു, മണ്ഡലം പ്രസിഡൻ്റ് സി.വി സതീഷ് അധ്യക്ഷനായി , ഡി.സി.സി സെക്രട്ടറി കെ. ഭവദാസ്, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് പുത്തൂർ രാമകൃഷ്ണൻ, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി സുധാകരൻ പ്ലാക്കാട്ട്, ഹരിദാസ് മച്ചിങ്ങൽ ,ഷമീന, റിയാസ് ഒലവക്കോട് , പി.എസ്.വി ബിൻ സി.എൻ.ഉമ ,ആർ രാമകൃഷ്ണൻ, എന്നിവർ പ്രസംഗിച്ചു

palakadu anusmaranam
Advertisment