Advertisment

പാലക്കാട് നഗരസഭ കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ ഇന്ന് സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനം ഏറ്റെടുത്തു. പഞ്ചായത്ത് , നഗരസഭ, ജില്ലാ പഞ്ചായത്ത് എന്നിവടങ്ങളില്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നു.

Advertisment

publive-image

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച പാലക്കാട് നഗരസഭയിലെ സത്യപ്രതിജ്ഞാചടങ്ങ് തുടങ്ങുന്നതിന് വളരെ മുമ്പ് തന്നെ നഗരസഭക്കുള്ളിലും പുറത്തും വന്‍ പോലീസ് സന്നാഹം ഒരുക്കിയിരുന്നു.

publive-image

നഗര സഭ ഗൈറ്റിനുള്ളിലേക്ക് പ്രവേശിക്കുന്നവരെ പ്രത്യേകം നിരീക്ഷിച്ചാണ് പോലീസ് കടത്തിവിട്ടത്.

publive-image

കൗണ്‍സിലര്‍മാരില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ എന്‍ ശിവരാജന് വരണാധികാരി ശ്രീധരവാര്യര്‍ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റ് കൗണ്‍സിലര്‍മാര്‍ക്ക് എന്‍ ശിവരാജന്‍ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

publive-image

31-ാം വാര്‍ഡിലെ അംഗപരിമിതയായ കൗണ്‍സിലര്‍ ഫൈറോജ ഏറെ ശ്രദ്ധേയമായി.51-ാം വാര്‍ഡ് കൗണ്‍സിലര്‍ അനിത ലക്ഷ്മണന് കോവിഡ് നെഗറ്റീവാണെങ്കിലും സത്യപ്രതിജ്ഞാ ചടങ്ങിന്റെ അവസാന നിമിഷം പി പി ഇ കിറ്റ് ധരിച്ചുവന്നാണഅ സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് എന്‍ ശിവരാജന്റെ അധ്യക്ഷതയില്‍ ആദ്യ കൗണ്‍സില്‍ യോഗം നടന്നു.

publive-image

നഗരത്തിലെ റോഡുകള്‍ ശരിയാക്കണമെന്ന ആവശ്യവുമായി എന്‍ നടേശന്‍ പരാതി ആരംഭിച്ചു. തുടര്‍ന്ന് മാലിന്യം, തെരുവ് നായ ശല്ല്യം , കുടിവെള്ളം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൗണ്‍സിലര്‍മാര്‍ ആവേശത്തോടെ ചര്‍ച്ചകള്‍ തുടര്‍ന്നു.

തര്‍ക്കങ്ങളിലേക്ക് വഴി തിരിഞ്ഞപ്പോള്‍ ഇത് ആദ്യ കൗണ്‍സില്‍ യോഗമാണെന്നും അജണ്ടകള്‍ ഒന്നും തന്നെ ചര്‍ച്ച ചെയ്യാനാവില്ലെന്നും പറഞ്ഞ് അധ്യക്ഷന്‍ യോഗം പിരിച്ചുവിട്ടു.

കക്ഷി രാഷ്ട്രീയം നോക്കാതെ പാലക്കാട് നഗരത്തിന്റെ വികസനത്തിനായി ഒറ്റക്കെട്ടായി നില്‍ക്കണമെന്നാവശ്യമാണ് നവാഗതരായ ചില കൗണ്‍സിലര്‍മാര്‍ ആവേശത്തോടെ ഉന്നയിച്ചത്. എന്നാല്‍ നഗരസഭക്ക് പുറത്ത് ചില പ്രതിഷേധക്കാരും ഉണ്ടായിരുന്നു.

palakadu cooperation
Advertisment