Advertisment

പാലക്കാട് ജില്ല ജയിലിൽ വിത്തിറക്കി കർഷക സംഘം

author-image
ജോസ് ചാലക്കൽ
New Update

മലമ്പുഴ: ജില്ല ജയിലിൽ വിത്തിറക്കി കർഷക സംഘം. മലമ്പുഴ ജില്ല ജയിലിലാണ് കർഷക സംഘം ജില്ല കമ്മറ്റി, ജയിൽ ,കൃക്ഷിവകുപ്പുകളുടെ, സഹകരണതോടെ വെള്ളിയാഴ്ച്ച രാവിലെ ജയിലിൽ നെല്ല്, കപ്പ ,കൃഷിക്ക് തുടക്കം കുറിച്ചത്.കർഷക സംഘം ജില്ല പ്രസിഡൻ്റ് കെ വി വിജയദാസ് എം എൽ എ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ജയിൽ സുപ്രണ്ട് കെ അജിത് കുമാർ അദ്ധ്യക്ഷനായി. അഗ്രികൾച്ചറൽ പ്രിൻസിപൽ ഓഫീസർ സുരേഷ് ബാബു, സി പി ഐ (എം) ഏരിയ സെക്രട്ടറി സി ആർ സജീവ്, ലോക്കൽ സെക്രട്ടറി എസ് സുൾഫിക്കർ അലി എന്നീവർ സംസാരിച്ചു.110 ദിവസം കൊണ്ട് കൊയ്തെടുക്കാവുന്ന ജോതി മട്ടയാണ് വിതച്ചത്.കപ്പതറിയും നാട്ടി. .നിലവിൽ ജയിൽ തുടങ്ങിയ പച്ചക്കറി കൃഷി വിജയകരമായിരുന്നു.

ഇപ്പോൾ ജയിലിൽ വ്യക്ഷവൽക്കരണം നടത്താനും, നാട്ടിലാകെ നൽക്കാനുമായി അഞ്ച് ലക്ഷം ഫലവൃക്ഷതൈശേഖരിച്ചിട്ടുണ്ട്. കൃഷിയിൽ അറിവുള്ള പോലീസുക്കാരെ മുൻനിർത്തി തടവ്പുളികളെ കൊണ്ട് പണിയെടുപ്പിച്ചാണ്, ഉരുള്ളൻ കല്ലുകൊണ്ട് നിറഞ്ഞ് മരുഭൂമിയായി കിടന്ന ജയിൽ പരിസരം ഹരിതവർണ്ണമാക്കിയത്.മത്സ്യകൃഷിയും തുടങ്ങിയിട്ടുള്ള മലമ്പുഴ ജില്ല ജയിൽ മറ്റുള്ള ജയിലുകൾക്ക് മാതൃകയാണ്.കർഷക സംഘം ജില്ല സെക്രട്ടറി ജോസ് മാത്യു സ്വാഗതം പറഞ്ഞു.

PALAKADU DISTRICT
Advertisment