Advertisment

പാലക്കാട് ജില്ലയില്‍ തെരഞ്ഞെടുപ്പിന്നാവശ്യമായ വോട്ടിങ്ങ് സാമഗ്രികളുടെ വിതരണം പൂർത്തിയായി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്:  തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്നാവശ്യമായ വോട്ടിങ്ങ് സാമഗ്രികളുടെ വിതരണം ജില്ലയിൽ പൂർത്തിയായി. ബ്ലോക്ക് അടിസ്ഥനത്തിൽ ലോക്കറിൽ സൂക്ഷിച്ച വോട്ടിങ്ങ് സാമഗ്രികളാണ് പ്രിസൈഡിങ് ഓഫീസർമാരും ഫസ്റ്റ് പോളിങ്ങ് ഓഫീസർമാരും മുഖാന്തിരം വിതരണം ചെയ്തത്.

publive-image

ജില്ലയിലെ 3000 പോളിങ്ങ് ബൂത്തുകൾക്കാവശ്യമായ വോട്ടിങ്ങ് സാമഗ്രികളുടെ വിതരണമാണ് ജില്ലയിൽ ബ്ലോക്ക് അടിസ്ഥാനത്തിൽ വിതരണം ചെയ്തത്. ഒരു ബൂത്തിൽ ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ മൂന്ന് വോട്ടിങ്ങ് മെഷ്യനുകളാണ് സ്ഥാപിക്കുന്നത് ' ഗ്രാമപഞ്ചായത്തിന് വെള്ള നിറവും ബ്ലോക്ക് പഞ്ചായത്തിന് പിങ്ക് നിറവും ജില്ലാ പഞ്ചായത്തിന് നീല നിറവുമാണ് വോട്ടിങ്ങ് മെഷ്യനുകൾക്ക് നൽകിയിരിക്കുന്നത് 'ജില്ലയിലെ 3000 ബൂത്തുകൾക്കാവശ്യമായ 9000 വോട്ടിങ്ങ് മെഷ്യനുകൾക്കു പുറമെ അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാനാവശ്യമായ മെഷ്യനുകളും തെരഞ്ഞെടുപ്പ് കമ്മീഷൻകരുതലിൽ സൂക്ഷിച്ചിട്ടുണ്ട് ' പതിവിലും വ്യതസ്ഥമായി തെരഞ്ഞെടുപ്പ് സാമഗ്രികൾ ക്കു പുറമെ കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള സോപ്പ്, സാനിറ്റൈസർ, മുഖാവരണം, കൈയ്യുറ എന്നിവയും വിതരണം ചെയ്തിട്ടുണ്ട്. 23,35,345 വോട്ടർമാർക്കും 18000 ജീവനക്കാർക്കും ആവശ്യമായ രോഗ പ്രതിരോധ നടപടികളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലയിൽ സ്വീകരിച്ചിരിക്കുന്നത്.

palakadu election4
Advertisment