Advertisment

പാലക്കാട് നഗരസഭയില്‍ ദേശീയ പതാക ഉയർത്താൻ ശ്രമിച്ച സിപിഎം കൗൺസിലർമാരും പ്രവർത്തകരും; ജയ് ശ്രീറാം വിളികളോടെ ബിജെപി പ്രവർത്തകർ

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്:  നഗരസഭ ദേശീയ പതാക ഉയർത്താൻ ശ്രമിച്ച സിപിഎം കൗൺസിലർമാരും പ്രവർത്തകരും . ജയ് ശ്രീറാം വിളികളോടെ ബിജെപി പ്രവർത്തകർ. പ്രഥമ നഗരസഭാ കൗൺസിൽ യോഗത്തിനു ശേഷംപുറത്തിറങ്ങിയ സിപിഎം കൗൺസിലർമാർ പാലക്കാട് നഗരസഭ മന്ദിരത്തിന് മുകളിൽ കയറി clock tower - ൽ ദേശീയ പതാക ഉയർത്താൻ ശ്രമിച്ചു

.ഉടനടി പോലീസ് ഇവരെ തടഞ്ഞ് പുറത്തേക്ക് കൊണ്ടുവന്നു. സിപിഎം കൗൺസിലർമാരെ പ്രവർത്തകരെയും പുറത്തേക്ക് കൊണ്ടു വരുന്നതിനിടയിൽ നഗരസഭ ഗേറ്റിന് പുറത്ത് മുതിർന്ന ബിജെപി കൗൺസിലർ എൻ ശിവരാജ് നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ ജയ്ശ്രീറാം വിളികളോടെ രംഗത്തെത്തുകയായിരുന്നു .

.പോലീസ് ബലം പ്രയോഗിച്ച് ബി ജെ പി പ്രവർത്തകരെ നീക്കുകയായിരുന്നു കൊടി ഉയർത്താൻ ശ്രമിച്ച സിപിഎം കൗൺസിലർമാരും പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു

palakadu flag
Advertisment