Advertisment

പെട്രോള്‍ വിലവര്‍ധനവ്; മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ സംഘടന പ്രതീകാത്മക ഭിക്ഷാടന സമരം സംഘടിപ്പിച്ചു

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്:  പെട്രോളിയം മേഖല ദേശസാല്‍ക്കരിക്കുക ,പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില നിർണയിക്കാനുള്ള കമ്പനികളുടെ അധികാരം സർക്കാർ ഏറ്റെടുക്കുക, തുടർച്ചയായി ഇന്ധന വില വർദ്ധിപ്പിക്കുന്ന നടപടി നിർബന്ധമായും അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ സംഘടനയായ എച്ച് ആര്‍പിഎമ്മിന്‍റെ നേതൃത്വത്തിൽ പ്രതീകാത്മക ഭിക്ഷാടന സമരം സംഘടിപ്പിച്ചു.

Advertisment

publive-image

പാലക്കാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച സമരത്തിൽ സംസ്ഥാന സെക്രട്ടറി സിറാജ് കൊടുവായൂരിന് ഭിക്ഷാപാത്രം നൽകി ദേശീയ ചെയർമാൻ ജോർജ് സിറിയക്ക് ഉത്ഘാടനം ചെയ്തു.

ജനറൽസെക്രട്ടറി ജെയ്സൺ ഡോമിനിക് അധ്യക്ഷതവഹിച്ചു. സമരപരിപാടിക്ക് ഷെയിന്‍ മന്ദിരാട് സ്വാഗതം പറഞ്ഞു. കമറുദ്ദീൻ നന്ദി പറഞ്ഞു. വേണു കോങ്ങാട്, ബഷീർ കൊടന്തരപ്പുള്ളി, ബാലസുബ്രഹ്മണ്യം, സുനിൽ പുള്ളോട്, ജ്യോതിർ കുമാര്‍, നൂർ മുഹമ്മദ്, മുഹമ്മദ് റാഫി തുടങ്ങിയവർ സമരത്തിന് നേതൃത്വം കൊടുത്തു.

palakadu petrol price hike prathishedam
Advertisment