Advertisment

പുഴയിലേക്കെറിഞ്ഞ മാലിന്യങ്ങൾ ഒഴുകിയെത്തി നിലംപതി പാലത്തിൽ ഒഴുക്ക് തടസ്സപ്പെടുത്തുന്നു

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: രണ്ടു ദിവസത്തെ കനത്ത മഴയിൽ കടുക്കാം കുന്നംമുക്കെെ പുഴയിൽ ഒഴുക്ക് വർദ്ധിച്ചതോടെ മരത്തടികൾ, നാട്ടുകാർ വലിച്ചെറിഞ്ഞ പഴയ ചെരുപ്പ് കുപ്പികൾ തുടങ്ങിയവയും കുളവാഴയും ചണ്ടികളും ഒലിച്ചു വന്ന് നിലമ്പതി പാലത്തിൽ തടഞ്ഞിരിക്കയാണ്.

Advertisment

publive-image

മഴ തുടർന്ന് ജലനിരപ്പ് ഉയർന്നാൽ ഈ മാലിന്യങ്ങൾ റോഡിലേക്കൊഴുകും മാത്രമല്ല കര കവിഞ്ഞു പുഴയോരത്തെ വീടുകളിലേക്ക് വെള്ളം കയറാൻ ഏറെ സാദ്ധ്യതയുണ്ട്. കഴിഞ്ഞ രണ്ടു വർഷത്തെ പ്രളയത്തിലും ഈ പുഴ കരകവിഞ്ഞ് സംഹാര താണ്ഡവമാടിയിരുന്നു.

ഉപയോഗശൂന്യമായ വീട്ടുപകരണങ്ങളടക്കമുള്ള മാലിന്യങ്ങൾ വലിച്ചെറിയരുതെന്ന് പറഞ്ഞാലും ജനങ്ങൾ അനുസരിക്കുന്നില്ലെന്നും നഗരപ്രദേശങ്ങളിൽ നിന്നുള്ള വരും മറ്റുമാണ് മാലിന്യങ്ങൾ ഇവിടെ വാഹനങ്ങളിൽകൊണ്ടുവന്നിടുന്നതെന്ന് പുഴയോരത്തെ വീട്ടുകാരിൽ ചിലർ പറഞ്ഞു.

palakadu rain4
Advertisment