Advertisment

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി,പാലക്കാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ "ആഗസ്റ്റ് 9 വ്യാപാര ദിനം" ആചരിച്ചു.

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട് :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ജില്ലാ കമ്മറ്റി വ്യാപാര ദിനം ആചരിച്ചു. ജില്ലാ കമ്മറ്റി ഓഫീസിൽ കോവിഡ് മാനദണ്ഡങ്ങളോടെ ജില്ലാ പ്രസിഡന്റ് പി.എസ്.സിംപ്സൺ പതാക ഉയർത്തി. വ്യപാര ദിനാചരണ യോഗം സംഘടനയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോബി വി ചുങ്കത്ത് ഉൽഘാടനം ചെയ്തു.

Advertisment

publive-image

മൂന്നാർ പ്രകൃതിദുരന്തത്തിലും,കരിപ്പൂർ വിമാന അപകടത്തിലും മരണമടഞ്ഞവർക്ക് യോഗം അനുശോചനം രേഖപ്പെടുത്തി. കഴിഞ്ഞ ഒരു വർഷത്തിനിടക്ക് മരണമടഞ്ഞ വ്യാപാരികൾക്കും യോഗം അനുശോചനം രേഖപ്പെടുത്തി.

കോവിഡ് നിയന്ത്രണങ്ങൾ മൂലം ഏറെ പ്രയാസപ്പെടുന്ന വ്യാപാരികൾക്ക് കട തുറക്കാവുന്ന സാഹചര്യം ഇപ്പോൾ ഉണ്ട് എങ്കിലും സാമ്പത്തിക മേഖലയിൽ നിന്നും, സർക്കാർ വകുപ്പുകളിൽ നിന്നും ഏറെ പീഢനങ്ങളാണ് ഇപ്പോൾ നേരിടേണ്ടി വരുന്നത്. അതു കൊണ്ട് തന്നെ ഈ വ്യാപാര ദിനം ഒരു പ്രതിഷേധ ദിനം കൂടിയാണ് എന്ന് ജോബി വി ചുങ്കത്ത് പറഞ്ഞു.

കോവിഡ് മഹാമാരിയുടെ പശ്ചാതലത്തിലും പ്രളയവും, പ്രകൃതിക്ഷോഭവും കൊണ്ട് നാശനഷ്ടങ്ങളും കഷ്ടതകളും അനുഭവിക്കുന്ന വ്യാപാരി കുടുംബങ്ങളെയും, കരിപ്പൂർ വിമാന അപകടസമയത്ത് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത് കോറൻറയിനിൽ പോകേണ്ടി വന്നവരെയും സംസ്ഥാന തലത്തിൽ സഹായിക്കാൻ പാലക്കാട് ജില്ലാ കമ്മറ്റി തീരുമാനിച്ചു.

ജില്ലയിലും, യൂണിറ്റുകളിലും അതത് കമ്മറ്റികളുടെ നേതൃത്വത്തിൽ മുതിർന്ന മുൻകാല സംഘടനാ പ്രവർത്തകരെ ആദരിച്ചു.കരിപ്പൂർ വിമാന അപകടസമയത്ത് സ്വന്തം ജീവൻ പോലും പണയം വെച്ച് സമയോചിതമായ ഇടപെടലിലൂടെ മരണനിരക്ക് കുറക്കാൻ തരത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ കൊണ്ടോട്ടിയിലെ വ്യാപാരികളടക്കമുള്ള നാട്ടുകാരെയും, രക്ഷാപ്രവർത്തകരെയും യോഗം അനുമോദിച്ചു.

ജില്ലാ പ്രസിഡൻറ് പി.എസ്.സിംപ്സൺ അധ്യക്ഷത വഹിച്ചു.സംസ്ഥാന നേതാക്കളായ പി.എം.ഹബീബ്, ടി.കെ. ഹെൻട്രി, ജില്ലാ ഭാരവാഹികളായ എം.ഉണ്ണികൃഷ്‌ണൻ, യു.എം.നാസർ, ഫിറോസ് ബാബു, കെ.ഗോകുൽദാസ്, പി.ഗോപി, കെ.ആർ.ചന്ദ്രൻ, ഫൈസൽ, ഷൗക്കത്ത് തുടങ്ങിയവർ പങ്കെടുത്തു.

palakadu
Advertisment