Advertisment

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍: ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി പാലക്കാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി

New Update

പാലക്കാട് : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തുവാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചു.

Advertisment

publive-image

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടിപ്പിന് മുന്നോടിയായി പുന.സംഘടിപ്പിക്കപ്പെട്ട പുതിയ മണ്ഡലം പ്രസിഡന്റുമാര്‍ ഉള്‍പ്പെട്ട ജില്ലാ നേതൃകണ്‍വന്‍ഷെനിലാണ് ഈ തീരുമാനം.എം.പി.മാരാമയവി.കെ.ശ്രീകണ്ഠന്‍,രമ്യ ഹരിദാസ് എന്നിവര്‍ പൗരത്വ ഭേതഗതി ബില്ലിനെതിരായി നടത്തുന്ന ലോങ്ങ്മാര്‍ച്ച് വിജയിപ്പിക്കുവാനും തീരുമാനിച്ചു.

ഡി.സി.സി.പ്രസിഡന്റ് വി.കെ.ശ്രീകണ്ഠന്‍ എം.പി അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.ശങ്കരനാരായണന്‍ നേതൃകണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്തു. വി.എസ്.വിജയരാഘവന്‍, സി.വി.ബാലചന്ദ്രന്‍, സി.ചന്ദ്രന്‍,കെ.എ.ചന്ദ്രന്‍,കെ.അച്ചുതന്‍, എ.രാമസ്വാമി, കെ.എ.തുളസി, വി.രാമചന്ദ്രന്‍, എ.ബാലന്‍ എന്നിലര്‍ പ്രസംഗിച്ചു.

Advertisment